Get Updates
Get notified of breaking news, exclusive insights, and must-see stories!

'വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക ആര്‍എസ്എസ് അജണ്ട, എല്ലാ സഹായവും ഒരുക്കുന്നത് യുഡിഎഫ്'; എൽഡിഎഫ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഉയർന്ന സ്വപ്ന സുരേഷിനെ ആരോപണങ്ങൾക്ക് പിന്നാലെ യു ഡി എഫി നെയും ബി ജെ പിയെയും രൂക്ഷമായി വിമർശിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ സംരക്ഷിക്കാനാണ് യു ഡി എഫും ആർ എസ് എസും ശ്രമിക്കുന്നതെന്ന് ഇ പി ജയരാജൻ വിമശിച്ചു.

ഇത്തരത്തിൽ സംരക്ഷണം നൽകുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും ഈ പി ജയരാജൻ പറഞ്ഞു. മാഫിയാ പ്രവർത്തനങ്ങൾ, ക്വട്ടേഷന്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് സംഘങ്ങൾ എന്നിവയിലെല്ലാം കൂട്ടാളികയായി യു ഡി എഫും ബി ജെ പിയും മാറിയിരിക്കുന്നതായി ഇ പി ജയരാജൻ പറഞ്ഞു.

KERALA

ആർ എസ് എസ് നേതാക്കൾക്കെതിരെയും ബി ജെ പി നേതാക്കൾക്കെതിരെയും വലിയ വാർത്തകളാണ് പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാർട്ടികളുടെ തട്ടിപ്പുകൾ കേരള ജനത തിരിച്ചറിയണം എന്നും ഈ പി ജയരാജൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തെയും പുരോഗതിയേയും തകർക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസന പദ്ധതികളെ അട്ടിമറിക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നു. ഇവയ്ക്കെല്ലാം പിന്നിൽ പ്രതിപക്ഷനേതാവും യു ഡി എഫും ആണെന്ന് ഇ പി ജയരാജൻ ആരോപിച്ചു.

മതവിദ്വേഷം പ്രചരിപ്പിച്ച രാജ്യത്ത് വർഗീയ കലാപങ്ങൾ ഉണ്ടാക്കുക എന്നതാണ് ആർ എസ് എസിന്റെ അജണ്ട എന്നും അദ്ദേഹം പറഞ്ഞു . ഈ അജണ്ട നടപ്പാക്കാൻ യു ഡി എഫാ ആണ് എല്ലാ സഹായവും നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഇ പി ജയരാജൻ രംഗത്ത് വന്നത്.

ഇ പി ജയരാജൻ പറഞ്ഞത്;-

'സ്വർണ്ണ കള്ളക്കടത്ത് പ്രതിയെ സംരക്ഷിക്കാനും, കേസിൽ നിന്ന് രക്ഷപ്പെടുത്തിയെടുക്കാനും ആർ.എസ്‌.എസ്സും യു‌.ഡി.എഫും വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. അതിന്റെ ഭാഗമായുള്ള കാര്യങ്ങളാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി അക്രമത്തിന്റെ വഴിയാണ് സ്വീകരിക്കുന്നത്. ആർ.എസ്‌.എസ്‌, എസ്‌.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ്, ബിജെപി തുടങ്ങിയവരെല്ലാം ഒന്നിച്ച് ചേർന്നുകൊണ്ട് കള്ളക്കടത്തുകാരെ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്.

അതിനുവേണ്ടി ഏത് ഹീന മാർഗങ്ങളും ഇക്കൂട്ടർ സ്വീകരിക്കും.
സ്വർണ്ണക്കള്ളക്കടത്ത് മാത്രമല്ല, മാഫിയാ പ്രവർത്തനങ്ങൾ, ക്വട്ടേഷൻ, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് സംഘങ്ങൾ തുടങ്ങിയവരുടെയെല്ലാം കൂട്ടാളികളായി ഇവർ മാറിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി നേതാക്കൾക്കെതിരേയും ആർ.എസ്‌.എസ്‌ നേതാക്കൾക്കെതിരേയും നിരവധിയായ വാർത്തകളാണ് പുറത്തുവരുന്നത്. ഇവർക്കെതിരെ കോടതി പരാമർശങ്ങൾ ഉണ്ടാകുന്നു.

ഇതെല്ലാം മറച്ചുവെയ്ക്കാനും അവരെ അതിൽ നിന്നും രക്ഷപ്പെടുത്താനും യു.ഡി.എഫും വർഗീയ ശക്തികളും ഒരു വേദിയിൽ അണിനിരക്കുകയാണ്. ഇതിനോടൊപ്പം സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യവിരുദ്ധരുടെ സംഘവും ഇതിന് പിന്നിൽ അണിനിരന്നിരിക്കുകയാണ്.
ഈ തട്ടിപ്പുകൾ കേരള ജനത തിരിച്ചറിയണം. കേരളത്തിന്റെ വികസനത്തേയും പുരോഗതിയേയും തകർക്കാൻ, സംസ്ഥാനത്തിന്റെ സമഗ്ര വികസന പദ്ധതി അട്ടിമറിക്കാൻ വേണ്ടിയുള്ള ഗൂഢപദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്.

ഇവയ്ക്കെല്ലാം നേതൃത്വം നൽകുന്നത് പ്രതിപക്ഷനേതാവും യു.ഡി.എഫുമാണ്.
മുഖ്യമന്ത്രിക്ക് നേരെ അസംബന്ധങ്ങൾ പ്രചരിപ്പിച്ചും കരിങ്കൊടി പ്രതിഷേധം നടത്തിയും മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണ് യു.ഡി.എഫ്. ഭീകരപ്രവർത്തനങ്ങൾക്കും സ്വർണ്ണ കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനും ബി.ജെ.പി, യു.ഡി.എഫ് കൂട്ടുകെട്ട് നടത്തുന്ന പരിശ്രമങ്ങൾക്കെതിരായി പൊതുജനങ്ങളെ അണിനിരത്തും. ഇത്തരത്തിൽ വഴി തടയലുകളും കരിങ്കൊടിപ്രയോഗങ്ങളും കോലം കത്തിക്കലുകളും ഏകപക്ഷീയമായ ഒന്നായിരിക്കില്ല എന്ന് ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് മനസ്സിലാക്കുന്നത് നല്ലതാണ്.

മത വിദ്വേഷം പ്രചരിപ്പിച്ച് രാജ്യത്ത് വർഗീയ കലാപങ്ങൾ ഉണ്ടാക്കുക എന്ന ആർ.എസ്.എസ്സിന്റെ അജണ്ട നടപ്പാക്കാൻ എല്ലാ സഹായവും ഒരുക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. അതിന്റെ തുടക്കമാണ് ആർ.എസ്‌.എസ് തിരക്കഥയ്ക്ക് സംവിധാനം ഒരുക്കുന്ന കോൺഗ്രസ് പ്രവർത്തനം. സ്വർണ്ണക്കള്ളക്കടത്ത് പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഡ്വക്കറ്റും ആർ.എസ്‌.എസും പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും തമ്മിലുള്ള ബന്ധങ്ങളും ഇപ്പോൾ അരങ്ങേറികൊണ്ടിരിക്കുന്ന സംഭവങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!

രാജ്യത്താകെ വർഗീയ കലാപങ്ങളുണ്ടാക്കി മതപരമായി ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന നീചജന്മങ്ങളെ മത നിരപേക്ഷ കേരളം, ജനാധിപത്യ കേരളം തിരിച്ചറിയണം. ജാഗ്രതയോടെ ഇത്തരം പ്രശ്നങ്ങൾ വീക്ഷിക്കുകയും വർഗീയ വിദ്വേഷ പ്രചരണങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ അതീവ ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തുകയും വേണം...'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+