അയ്യയ്യേ... ഇതെന്തൊരു നാണക്കേട്, യൂത്ത് കോൺഗ്രസിനെതിരെ ഇപി ജയരാജൻ, 'ആ' മാർച്ച് എന്തിനായിരുന്നു?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരെ സിപിഎം നേതാവ് ഇപി ജയരാജൻ. നടന്‍ മമ്മൂട്ടിയുടെ വീട്ടിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെയാണ് ഇപി ജയരാജൻ മുന്നോട്ട് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സ്വയം അപഹാസ്യരായവരുടെ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് അദ്ദേഹം പറയുന്നു.

കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി ചില കോൺഗ്രസുകാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മമ്മൂട്ടിയുടെ വീടിന് നേരെ പ്രകടനം നടത്താൻ യൂത്ത് കോൺഗ്രസുകാർ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നടക്കുന്ന സമയത്താണ് മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.

EP Jayarajan

കൊല്ലം ഇടതുപക്ഷ എംഎൽഎ കൂടിയായ മുകേഷിനെതിരെയും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ സംരക്ഷിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ മാർച്ച് നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത പിണറായി വിജയൻ ഗവൺമെന്റിന്റെ ഇച്ഛാശക്തിയും ആർജവവും കോൺഗ്രസിലെ ചിലർക്ക് സഹിക്കാൻ കഴിയുന്നില്ല എന്നത് കേരളീയർക്ക് മനസിലാകുന്നുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.

ഗവൺമെന്റിന്റെ ശക്തമായ നടപടികളും പോലീസിന്റെ കുറ്റാന്വേഷണ മികവും എല്ലാവരാലും പ്രശംസിക്കപ്പെടുമ്പോൾ ഇരിക്കപൊറുതിയില്ലാതായവർ മമ്മൂട്ടിയുടെ വീടിന് മുന്നിൽ പ്രകടനം നടത്തി സംതൃപ്തി അടയുന്ന രാഷ്ട്രീയ നാടകം കാണുമ്പോൾ "ഹാ കഷ്ടം" എന്നല്ലാതെ എന്ത് പറയാൻ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
EP Jayarajan's facebook post against Youth Congress
Please Wait while comments are loading...