പിഎഫിലെ മുഴുവന്‍ തുകയും ഒറ്റയടിക്ക് പിന്‍വലിക്കാം: കുറഞ്ഞ പെന്‍ഷനും ഉയർത്തി; ഇപിഎഫ്ഒയില്‍ വന്‍മാറ്റങ്ങള്‍
പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അംഗങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന നിർണ്ണായക തീരുമാനവുമായി ഇ പി എഫ് ഒ. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേർന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയും (ഇപിഎഫ്ഒ) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെയും (സിബിടി) യാഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. അംഗങ്ങള്‍ക്ക് അവരുടെ ഫണ്ടിലെ തുക നൂറുശതമാനം വരെ പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെതന്നെ പിന്‍വലിക്കാം എന്നുള്ളതാണ് ഏറ്റവും പ്രധാന തീരുമാനം.
നിലവിൽ 13 സങ്കീർണമായ പാർഷ്യൽ വിത്ഡ്രോവൽ നിയമങ്ങളായിരുന്നു നിലനിന്നിരുന്നത്. എന്നാൽ ഇവയെല്ലാം ഒറ്റ ലളിതമായ നിയമമാക്കി മൂന്ന് പ്രധാന വിഭാഗങ്ങളായി തിരിച്ചാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ആത്യാവശ്യ കാര്യങ്ങള്‍ (രോഗചികിത്സ, വിദ്യാഭ്യാസം, വിവാഹം), വീടിന്റെ ആവശ്യങ്ങൾ (ഭവന നിർമാണം, വാങ്ങൽ, വായ്പ തിരിച്ചടവ്), പ്രത്യേക സാഹചര്യങ്ങൾ (മറ്റ് പ്രത്യേക ആവശ്യങ്ങൾ) എന്നിങ്ങനെയാണ് മൂന്ന് പ്രത്യേക വിഭാഗങ്ങള്‍. പുതിയ പരിഷ്കാരത്തിലൂടെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ, ഭവന നിർമാണം തുടങ്ങിയ ജീവിതത്തിലെ നിർണായക ആവശ്യങ്ങൾക്കായി പിഎഫ് ഫണ്ട് ഉപയോഗിക്കുന്നത് എളുപ്പമാക്കും.

പാർഷ്യൽ വിത്ഡ്രോവൽ പരിധികളും വലിയ തോതില്‍ ഉദാരമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇനി 10 തവണ വരെ പിൻവലിക്കാൻ അനുവാദമുണ്ട്. നേരത്തെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ആകെ മൂന്ന് തവണ മാത്രമായിരുന്നു പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്. വിവാഹ ചെലവുകൾക്കായി അഞ്ച് തവണ വരെ പിൻവലിക്കാനും അനുമതിയുണ്ട്. കൂടാതെ, എല്ലാ പാർഷ്യൽ വിത്ഡ്രോവലുകൾക്കും ആവശ്യമായ കുറഞ്ഞ സേവന കാലാവധി 12 മാസമായി കുറച്ചു. ഇതിലൂടെ കുറഞ്ഞ വർഷങ്ങൾ ജോലി ചെയ്തവർക്കും ഫണ്ട് പിന്‍വലിക്കുന്നത് എളുപ്പമാക്കും. അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നേരിടുന്നതിന് തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്.
യോഗത്തിൽ മറ്റ് പ്രധാന വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. നിലവിലുള്ള 1,000 രൂപയുടെ കുറഞ്ഞ പെൻഷൻ വർധിപ്പിക്കുന്നത് കേന്ദ്ര മന്ത്രിസഭ സജീവമായി പരിഗണിക്കുന്നതായി തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ജീവിതച്ചെലവ് വർധന കണക്കിലെടുത്ത്, തൊഴിലാളി പ്രതിനിധികൾ പെൻഷൻ തുക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2022-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം, യഥാർത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കി ഉയർന്ന പെൻഷൻ നൽകുന്നതിന് ഇപിഎഫ്ഒ പുതിയ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നും തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.
കൂടാതെ, ഇപിഎസ് 1995 പെൻഷൻകാർക്ക് വീട്ടുപടിക്കൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സമർപ്പിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കുമായി (ഐപിപിബി) ധാരണാപത്രം ഒപ്പിടാൻ സിബിടി അംഗീകാരം നൽകി. ഒരു സർട്ടിഫിക്കറ്റിന് 50 രൂപ ചെലവ് വരും, ഇത് പൂർണമായും ഇപിഎഫ്ഒ വഹിക്കും. ഈ സേവനം, പ്രത്യേകിച്ച് വയോധികർക്ക് വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ ലളിതമാക്കും.
100% വരെ യോഗ്യമായ ബാലൻസ് പിൻവലിക്കാനുള്ള സൗകര്യവും, കുറഞ്ഞ സേവന കാലാവധി 12 മാസമായി കുറച്ചതും, പുതിയ പാർഷ്യൽ വിത്ഡ്രോവൽ നിയമങ്ങളും, ഇപിഎഫ്ഒ-യുടെ സേവനങ്ങൾ കൂടുതൽ ഉപയോക്തൃ-സൗഹൃദവും സമഗ്രവുമാക്കുമെന്ന് യോഗത്തിന് പിന്നാലെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പരിഷ്കാരങ്ങളെല്ലാം ഉടന്‍ നടപ്പിലാക്കുമെന്നാണ് വിവരം.
കുറഞ്ഞ പെൻഷൻ വർധനയെക്കുറിച്ചുള്ള മന്ത്രിസഭയുടെ തീരുമാനവും, ഉയർന്ന പെൻഷൻ വിതരണത്തിനുള്ള മാർഗനിർദേശങ്ങളും തൊഴിലാളികളും പെൻഷൻകാരും ഉറ്റുനോക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി തൊഴിലാളികള്‍ക്ക് വേണമെങ്കില്‍ ഔദ്യോഗിക ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള ഇപിഎഫ്ഒ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications