Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ;എറണാകുളത്ത് നിരീക്ഷണത്തിലുള്ളത് 443 പേര്‍, പുതിയ കേസുകള്‍ ഇല്ലെന്ന് കളക്ടര്‍

എറണാകുളം: ജില്ലയിൽ പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടിലെന്ന് ജില്ലാ കളക്ടര്‍. കൊറണയുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാഴാഴ്ച 55 പേരെകൂടി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാക്കി. വീടുകളിലെ നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചു.

corona6-1

പുതിയതായി 16 പേരെക്കൂടി ആശുപത്രി നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്തു.
എറണാകുളം മെഡിക്കൽ കോളേജ് കൂടാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൂടി ഐസോലേഷൻ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഏഴ് പേരെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടപണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഒൻപത് പേരെ കൂടി പുതുതായി അഡ്മിറ്റ് ചെയ്തിട്ടുണ്ട് നിലവിൽ രണ്ടിടത്തുമായി 37 പേർ ആശുപത്രി നിരീക്ഷണത്തിലാണ്.അതേസമയം കളമശ്ശേരി ഐസൊലേഷൻ വാർഡിൽ നിന്ന് മൂന്ന് പേരെ ഇന്ന് ഡിസ്‌ചാർജ് ചെയ്തു.

ജില്ലയിൽ ആകെ 443 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. വിമാനത്താവളത്തിൽ നിന്ന് രോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി കെഎംഎസ്സിഎൽ മുഖേനെ അഞ്ച് 108 ആമ്പുലൻസുകളുടെ സേവനം ജില്ലയിൽ ലഭ്യമാക്കി.

ആലപ്പുഴ എൻഐവി യിലേക്ക് ഇന്ന് 57 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കൊറോണ സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെയും മാതാപിതാക്കളുടെയും പുനഃപരിശോധനാ സാമ്പിളുകൾ ഉൾപ്പെടെയാണിത്. ഇന്ന് 105 കോളുകളാണ് കൊറോണ കൺട്രോൾ റൂമിലെത്തിയത്. ഇതിൽ 32 പേർക്ക് കൗൺസിലിംഗ് നൽകി. കൊറോണയുടെ ലക്ഷണങ്ങൾ അറിയാനും വിദേശത്ത് നിന്ന് എത്തിയാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമോ എന്നറിയാനും, നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്നറിയിച്ചും വിളകളെത്തിയതായി കളക്ടര്‍ പറഞ്ഞു.

രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾ തുടർന്ന് വരുന്നു. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമുള്ള ക്ലാസ്സുകൾ ഇന്നും തുടർന്നു. അയ്യമ്പുഴ, കാലടി എന്നിവിടങ്ങളിൽ ആശാപ്രവർത്തകർക്കും ആലങ്ങാട്, ചൊവ്വര, കൊച്ചി എന്നിവിടങ്ങളിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും, ആലുവ, വാരപ്പെട്ടി , മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പൊതുജങ്ങൾക്കും, കോതമംഗലം സിവിൽ സ്റ്റേഷനിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും ക്ലാസുകൾ സംഘടിപ്പിച്ചു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 31 വരെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതും ചടങ്ങുകളും ഒത്തുചേരലുകളും നിയന്ത്രിക്കാനും സർക്കാർ തീരുമാനിച്ചത്. അതിനാൽ അവധി ദിവസങ്ങളിൽ എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും യാത്ര പോകുന്നതും കൂട്ടം കൂടുന്നതും പരമാവധി ഒഴിവാക്കി പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും കളക്ടര്‍ അഭ്യർത്ഥിച്ചു. ജില്ലാ കൺട്രോൾ റൂമിന്റെ സേവനം 0484 2368802 എന്ന നമ്പർ കൂടാതെ 0484 2959040 / 2423777 / 2428777 എന്നീ നമ്പറുകളിൽ കൂടി ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+