കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാടു കയറി മത്സ്യ മാര്‍ക്കറ്റ്: വകുപ്പ് മന്ത്രിയുടെ കനിവിനായി കാത്തിരിപ്പ്

  • By Desk
Google Oneindia Malayalam News

മരട്: കുമ്പളം പ്രദേശത്തെ ഏക മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിലച്ച് കാട്കയറിയതോടെ ഇതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് വകുപ്പ് മന്ത്രിയുടെ കനിവിനായി കാത്തിരിക്കുകയാണ് നടത്തിപ്പുകാര്‍. കുമ്പളം സന്‍മാര്‍ഗ്ഗപ്രദീപസഭ വകയായ എസ് പി എസ് മത്സ്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.ബാബു മന്ത്രിയായിരുന്ന സമയത്ത് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിച്ചെങ്കിലും, മറ്റെന്തോ കാരണത്താല്‍ നടത്തുന്നതിന് ബുദ്ധി മുട്ടാവുകയായിരുന്നു എന്നാണ് സഭ ഭാരവാഹികള്‍ പറയുന്നത്. സ്ഥലം എംഎല്‍എ എം.സ്വരാജിനും നേരത്തെ ഇതു സംബന്ധിച്ച് സഭാ ഭാരവാഹികള്‍ നിവേദനം നല്‍കുകയുണ്ടായി. മത്സ്യ തൊഴിലാളി സമൂഹത്തിന് ആശ്വാസമായിരുന്ന കുമ്പളത്തെ ഏക മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിലച്ച് മൂന്ന് വര്‍ഷം പിന്നിട്ടതോടെ ഇപ്പോള്‍ കാട്കയറിയ നിലയിലായിരിക്കുകയാണ്.

ഇടത്തട്ടുകാരുടെ ചൂഷണങ്ങള്‍ ഒഴിവാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില ലഭിക്കുന്നതിനും നാടന്‍ മത്സ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മത്സ്യ മാര്‍ക്കറ്റിനാണ് ഈ ദുര്‍ഗതി വന്നിട്ടുള്ളത്. ഫണ്ട് അനുവദിച്ചിട്ടും തുടര്‍ നടപടികളുടെ അഭാവമാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയായത്. ലോക ബാങ്ക് സഹായത്തോടെ ശുദ്ധജല വിതരണ കുഴലുകള്‍ സ്ഥാപിക്കുവാന്‍ കായല്‍ ഡ്രജ് ചെയ്തപ്പോള്‍ നിക്ഷേപിച്ച എക്കല്‍ അടിഞ്ഞുയര്‍ന്ന് ഒരേക്കറോളം ഭൂമി മത്സ്യ മാര്‍ക്കറ്റാക്കി മാറ്റിയെടുക്കാം എന്നതായിരുന്നു പദ്ധതി. സന്‍മാര്‍ഗ പ്രദീപ സഭയുടെ നേതൃത്വത്തില്‍ ഇവിടെ താല്‍ക്കാലിക മാര്‍ക്കറ്റ് ഉയരുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. പ്രാഥമിക നടപടികള്‍ക്കായി 20 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിക്കുകയും ചെയ്തു. കല്ലുകെട്ടി തിരിച്ചതു മാത്രമാണ് ഉണ്ടായത്. നല്ല നിലയില്‍ നടന്നിരുന്ന താല്‍ക്കാലിക മാര്‍ക്കറ്റ് സമീപ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ പ്രയോജനപ്പെട്ടിരുന്നു.

news

ന്യായ വിലയ്ക്കു ശുദ്ധമായ പുഴ മത്സ്യം കിട്ടും എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നുഈമാര്‍ക്കറ്റിനു . എന്നാല്‍ പിന്നീട് ശരിയായ രീതിയിലുള്ള സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കച്ചവടക്കാരും ലേലക്കാരും മാര്‍ക്കറ്റിനെ ഉപേക്ഷിച്ചു. പിന്നീട് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സാവകാശം നിലയ്ക്കുകയായിരുന്നു. ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കുന്നതിന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ 133 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് പദ്ധതി അവതാളത്തിലാക്കിയത്. മത്സ്യ മാര്‍ക്കറ്റിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഫിഷറീസ് വകുപ്പ് മന്ത്രി ആവശ്യമായ കാര്യങ്ങള്‍ ചെയ്തു തരും എന്ന ഉറച്ച വിശ്വാസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് തൊഴിലാളികള്‍.

English summary
FIsh market is not going fine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X