കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിയിൽ നിന്നും ഭീഷണിയാണ്, തനിക്ക് സുരക്ഷ വേണം'; സ്വപ്നയുടെ അപേക്ഷയിൽ കോടതിയുടെ തീരുമാനം ?

Google Oneindia Malayalam News

കൊച്ചി : സ്വർണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നയുടെ അപേക്ഷ പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം.

കേരള പോലീസിൽ തനിക്ക് വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന അപേക്ഷ കോടിതിയ്ക്ക് മുന്നിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ശേഷം തനിക്ക് മുഖ്യമന്ത്രിയിൽ നിന്നും ഭീഷണി ഉണ്ടെന്ന് സ്വപ്ന പറയുന്നു. തനിക്ക് ഇ ഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം.

എം ആർ അജിത്ത് കുമാർ പരാതി പിൻവലിപ്പിക്കാൻ ഏജന്റിനെ പോലെ പ്രവർത്തിച്ചതായും സ്വപ്നയുടെ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. തനിക്ക് ചുറ്റുമുളള പൊലീസ് തന്നെ നിരീക്ഷിക്കാനാണ്. ഇവരെ പിൻവലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു.

1

അതേസമയം, കേരളത്തിൽ ഇ ഡിക്ക് പോലും സുരക്ഷയില്ല ഇല്ലെന്നും സ്വപ്ന സുരേഷിന്റെ അപേക്ഷയിൽ കോടതി തീരുമാനമനുസരിച്ച് നടപടി സ്വീകരിക്കാമെന്നും ഇ ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ സ്വന്തം സുരക്ഷ കണക്കിലെടുത്ത് 2 ബോഡി ഗാര്‍ഡുകളെ സ്വപ്ന നിയോഗിച്ചിരുന്നു. ഇരുവരും മുഴുവൻ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകാറുണ്ട്.

മാധവ വാര്യര്‍ ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന, കുഞ്ഞിപ്പോക്കറായിരുന്നെങ്കിൽ കെണിഞ്ഞേനെയെന്ന് ജലീൽമാധവ വാര്യര്‍ ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന, കുഞ്ഞിപ്പോക്കറായിരുന്നെങ്കിൽ കെണിഞ്ഞേനെയെന്ന് ജലീൽ

2

അതേസമയം, സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത് ഇന്നലെ വൈകിട്ടോടെ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സത്യവാങ് മൂലത്തിൽ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബിസിനസിന് വേണ്ടി ഷാർജ ഭരണാധികാരിയുടെ സഹായം തേടി എന്നതായിരുന്നു പ്രധാനമായും സത്യവാങ്മൂലത്തിൽ സ്വപ്‍ന സുരേഷ് ഉന്നയിച്ച ആരോപണം.

3

ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സ്വപ്ന ആരോപിക്കുന്നത്.

സ്വപ്ന സുരേഷിന്റെ വാക്കുകൾ:-

'ഷാർജ ഭരണാധികാരി 2017 ൽ കേരളത്തിലെത്തിൽ എത്തിയിരുന്നു. അന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എത്തിയിരുന്നു. 2017 സെപ്തംബർ 27 - നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടന്നത്. അന്ന് നടന്ന കൂടിക്കാഴ്ചയിൽ തന്നെ ഉൾപ്പെടെ മുഖ്യമന്ത്രി മാറ്റി നിർത്തി.

മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...

4

ഇതിന് പിന്നാലെയാണ് മകൾ വീണയുടെ വ്യവസായ സംരംഭത്തിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ ഷാർജയിലെ ഐ ടി മന്ത്രിയുമായി അദ്ദേഹം കൂടുതൽ ചർച്ചകൾ നടത്തി. പിന്നീട്, ഭരണാധികാരിയുടെ കുടുംബാംഗങ്ങളുടെ എതിർപ്പ് കാരണം ഇത് ഉപേക്ഷിക്കുകയാണ് ചെയ്തത്.ശേഷം, ഒരിക്കൽ കോവളത്ത് വച്ച് ഷാർജ ഭരണാധികാരിയെ കണ്ടിരുന്നു.

5

അന്ന് ഭരണാധികാരിയുടെ ഭാര്യക്ക് ഒരു സമ്മാനം നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചതാണ്. എന്നാൽ, വാങ്ങാൻ അദ്ദേഹത്തിന്റെ ഭാര്യ തയ്യാറായില്ല. ഇത്തരം സമ്മാനങ്ങൾ അവർ സ്വീകരിക്കില്ല എന്ന് പറഞ്ഞ് താനാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ പിന്തിരിപ്പിച്ചത്'. അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. എന്നെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാലത് പച്ചക്കളളമാണ് സ്വപ്ന വെളിപ്പെടുത്തി.

7

സ്വപ്നാ സുരേഷിന്റെ പേരിൽ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലായിരുന്നു സ്വപ്നയുടെ പ്രതികരണം. തനിക്ക് എതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെയെല്ലാം നേരിടുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഭാര്യയുമായും തനിക്ക് നല്ല ബന്ധമാണ്. പലതവണ താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
Ernakulam Principal Sessions Court will consider Swapna's petition for seeking central police protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X