കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹൈക്കോടതി വിധിയെ എതിർക്കേണ്ടതില്ല; മദ്യനയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല'

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിയെ എതിർക്കേണ്ടതില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. മത മേലധ്യക്ഷൻമാരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. പാതയോരത്തെ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത് നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.

<strong>കൊച്ചി മെട്രോ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റി വെച്ചുു; കാരണം അൻവർ സാദത്ത് എംഎൽഎ?</strong>കൊച്ചി മെട്രോ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റി വെച്ചുു; കാരണം അൻവർ സാദത്ത് എംഎൽഎ?

യുഡിഎഫിന്റെ മദ്യ നയത്തിന് അംഗീകാരം കിട്ടിയരുന്നെങ്കിൽ അവർ അധികാര്തിൽ വരുമായിരുന്നില്ലേയെന്നും മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാൽപ്പത് ബാറുകൾക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിക്കാം. മാഹിയിലെ 32 ബാറുകൾ തുറക്കുമെന്നും ബാറുടമകൾ അറിയിച്ചിട്ടുണ്ട്.

TP Ramakrishnan

ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ബാറുകൾ തുറക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണൂർ-കുറ്റിപ്പുറം, ചേർത്തല-തിരുവനന്തപുരം പാതകളുടെ ദേശീയ പാത പദവി എടുത്തു കളഞ്ഞുകൊണ്ട് 2014ൽ ദേശീയ പാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുകൾ തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.

English summary
Excise minister TP Ramakrishnan about High Court order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X