സീരിയൽ നടിയും രണ്ടു യുവാക്കളും ആറ് കിലോ കഞ്ചാവുമായി പിടിയിൽ;മലപ്പുറംസ്വദേശിനിയായ നടി കാറിൽ കറങ്ങിയത്

  • By: Afeef
Subscribe to Oneindia Malayalam

മലപ്പുറം: വണ്ടൂരിൽ എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. സീരിയൽ-ടെലിഫിലിം നടിയും രണ്ടു യുവാക്കളും ഉൾപ്പെട്ട മൂന്നംഗ സംഘത്തെയാണ് ആറ് കിലോ കഞ്ചാവുമായി കാളികാവ് റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തത്.

ടെലിഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള മലപ്പുറം കോട്ടപ്പടി സ്വദേശിനി തോൽപ്പറമ്പത്ത് സാഹിറ(44), കോഡൂർ ചെമ്മൻകടവ് ചോലക്കൽ പാലംപടിയിൽ മുഹമ്മദ് ഷമീം (23), ഏനിക്കൽ വിപിൻദാസ് (35) എന്നിവരെയാണ് ആറ് കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്.

അറ് കിലോ കഞ്ചാവുമായി...

അറ് കിലോ കഞ്ചാവുമായി...

മലപ്പുറം സ്വദേശിനിയായ ടെലിഫിലിം സീരിയൽ നടിയുൾപ്പെട്ട സംഘത്തെ ആറ് കിലോ കഞ്ചാവുമായാണ് കാളികാവ് റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

നടിയും രണ്ട് യുവാക്കളും...

നടിയും രണ്ട് യുവാക്കളും...

ടെലിഫിലിമുകളിലും നിരവധി ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള മലപ്പുറം കോട്ടപ്പടി സ്വദേശിനി തോൽപ്പറമ്പത്ത് സാഹിറ(44), കോഡൂർ ചെമ്മൻകടവ് ചോലക്കൽ പാലംപടിയിൽ മുഹമ്മദ് ഷമീം (23), ഏനിക്കൽ വിപിൻദാസ് (35) എന്നിവരാണ് കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസിന്റെ പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന്...

രഹസ്യവിവരത്തെ തുടർന്ന്...

നടിയും രണ്ടു യുവാക്കളും ഉൾപ്പെട്ട മൂന്നംഗ സംഘം കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസ് രഹസ്യവിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാളികാവ് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കഞ്ചാവ് കടത്തിയത് കാറിൽ...

കഞ്ചാവ് കടത്തിയത് കാറിൽ...

പിടിയിലായ സംഘം കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നടിയെ കൂടെക്കൂട്ടിയത്...

നടിയെ കൂടെക്കൂട്ടിയത്...

കഞ്ചാവ് കടത്തലിനിടെ പിടിക്കപ്പെടാതിരിക്കാനാണ് സാഹിറയെയും യുവാക്കൾ കൂടെക്കൂട്ടിയിരുന്നത്. കാറിൽ സഞ്ചരിക്കുന്നത് കുടുംബമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സംഘത്തിന്റെ യാത്രയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മൈസൂരുവിൽ നിന്ന്...

മൈസൂരുവിൽ നിന്ന്...

മൈസൂരുവിൽ നിന്നും കാറിൽ കഞ്ചാവുമായി മലപ്പുറത്തേക്ക് വരുന്നതിനിടെ വണ്ടൂരിൽ വെച്ചാണ് മൂന്നംഗ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. ഇതിനുമുൻപും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.

ആൽബങ്ങളിൽ സജീവം...

ആൽബങ്ങളിൽ സജീവം...

കഞ്ചാവ് കടത്തലിൽ മലപ്പുറത്തെ സീരിയൽ ടെലിഫിലിം നടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത ടെലിഫിലിം രംഗത്ത് ഞെട്ടലുണ്ടാക്കി. ഒട്ടേറെ ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള സാഹിറ ഇപ്പോഴും രംഗത്ത് സജീവമായിരുന്നു.

English summary
excise seized marijuana from telefilm album actress and two youths in malappuram.
Please Wait while comments are loading...