വയനാട് രക്ഷാപ്രവര്‍ത്തനത്തില്‍ അജിത് കുമാര്‍ ഇടപെട്ടതായി അറിയില്ല; സിപിഐയെ തള്ളി വയനാട് സിപിഎം
വയനാട്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ സിപിഐ വയനാട് ഘടകത്തിന്റെ ആരോപണം തള്ളി സിപിഎം. സിപിഐ ഉന്നയിച്ച വിഷയം ഇതിന് മുന്‍പ് എല്‍ഡിഎഫില്‍ പോലും ചര്‍ച്ചയ്ക്ക് വന്നിട്ടില്ല എന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ അജിത് കുമാര്‍ ഇടപെടാന്‍ ശ്രമിച്ചതായി അറിയില്ലെന്നും ഗഗാറിന്‍ പറഞ്ഞു.
'സിപിഐയുടെ ആരോപണം അറിയില്ല. അങ്ങനെ ഒരു വിഷയമുണ്ടെങ്കില്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കൂടിയപ്പോള്‍ പറയേണ്ടതല്ലേ. അങ്ങനെ ഒരു കാര്യം ഇതുവരെ ആരും ഇവിടെ ചര്‍ച്ച ചെയ്തിട്ടില്ലല്ലോ. ഭക്ഷണ വിതരണത്തില്‍ ഇടപെട്ടത് പൊലീസ് അല്ലല്ലോ. അക്കാര്യത്തില്‍ സര്‍ക്കാരും മന്ത്രിയും എല്ലാം കൃത്യമായി അഭിപ്രായം പറഞ്ഞതല്ലേ,' ഗഗാറിന്‍ ചോദിച്ചു. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി രാജന്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി പറഞ്ഞതിന് അപ്പുറത്തേക്ക് ആര്‍ക്കെങ്കിലും വേറെ പറയാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. ഭക്ഷണകാര്യത്തില്‍ എന്തുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് മന്ത്രി പറഞ്ഞിട്ടുണ്ട് എന്നും അതിന് അപ്പുറത്തേക്ക് നമ്മള്‍ അഭിപ്രായം പറയേണ്ട കാര്യമില്ല എന്നും ഗഗാറിന്‍ വ്യക്തമാക്കി. മാത്രമല്ല ആ സമയത്തൊന്നും ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്ന് വന്നിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അതാരെങ്കിലും ഇവിടെ ചര്‍ച്ച ചെയ്തതായിട്ട് എനിക്ക് അറിയില്ല. അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധിപ്പിക്കേണ്ട കാര്യവുമില്ല. അത് രണ്ടും വേറെ വിഷയമാണ്. അങ്ങനെ ഒരു ചര്‍ച്ച ഉണ്ടായതായി എനിക്ക് അറിയില്ല. ഇനി നമ്മുടെ ശ്രദ്ധയില്‍പ്പെടാത്ത കാര്യമുണ്ട് എങ്കില്‍ ആരോപണം ഉന്നയിച്ച ആളുമായി സംസാരിച്ചാലെ അറിയാന്‍ പറ്റൂ,' ഗഗാറിന്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയൊന്നും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിച്ചിരുന്നത്. നല്ല രീതിയില്‍ പോയ രക്ഷാപ്രവര്‍ത്തനത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാര്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
'അജിത് കുമാറിന്റെ പല ഇടപെടലുകളിലും ഞങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നു. സന്നദ്ധ സംഘടനകള്‍ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കി. സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിപ്പിക്കുകയായിരുന്നു ഉദ്ദേശം. ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തുന്നത് എന്ത് കാര്യത്തിനാണ്. റവന്യൂ മന്ത്രി മാറി നിന്ന് രണ്ട് ദിവസമാണ് ഈ സംഭവം ഉണ്ടായത്,' എന്നായിരുന്നു ഇ ജെ ബാബു പറഞ്ഞിരുന്നത്.












Click it and Unblock the Notifications