കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും; കേരളത്തില്‍ നിന്ന് ഇ ശ്രീധരന്‍? വി മുരളീധരൻ പുറത്താകുമോ?
ദില്ലി/തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ വന്ന വീഴ്ചകള്‍ വലിയ പ്രതിച്ഛായാനഷ്ടം ഉണ്ടാക്കിയെന്ന വിലയിരുത്തല്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായതിന് പിറകെയാണിത്.
അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിസഭയില്‍ ഇടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ ശ്രീധരന്‍ മന്ത്രിസഭയില്‍ എത്തുകയാണെങ്കില്‍, വി മുരളീധരന്റെ സ്ഥാനം തെറിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിശോധിക്കാം...

ഇ ശ്രീധരന്‍
കേരളത്തില്‍ ഇത്തവണ കേന്ദ്ര നേതൃത്വം ഉറപ്പിച്ച സീറ്റുകളില്‍ ഒന്നായിരുന്നു ഇ ശ്രധരന്‍ മത്സരിച്ച പാലക്കാട്. എന്നാല്‍ നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. ഇതില്‍ കേന്ദ്രനേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ശ്രീധരന്റെ തോല്‍വിയ്ക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചിലരുടെ ഇടപെടലുകളാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

പ്രതിച്ഛായാ നഷ്ടം
കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രതിച്ഛായാ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ വലിയ വീഴ്ചകള്‍ ഉണ്ടായി എന്ന് ബിജെപിയ്ക്കുള്ളിലും ആര്‍എസ്എസിലും വിമര്‍ശനമുയര്‍ന്നു. മധ്യവര്‍ഗ്ഗം ഇതോടെ സര്‍ക്കാരിനെതിരെ കടുത്ത രോഷത്തിലുമാണ്. മാത്രമല്ല, പശ്ചിമ ബംഗാളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ആകാതെപോയത് പാര്‍ട്ടിയുടെ പ്രതിച്ഛായക്കും കളങ്കമേല്‍പിച്ചു.

തിരിച്ചുപിടിക്കാന്‍
നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുക എന്നത് ഈ സമയം ബിജെപിയ്ക്ക് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ മന്ത്രിസഭയില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതൃത്വത്തിലും ചില സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളിലും മാറ്റമുണ്ടായേക്കുമെന്നും സൂചനകളുണ്ട്.

ശ്രീധരന്‍ വന്നാല്‍
ഇ ശ്രീധരന്‍ വന്നാല്‍ അതിന്റെ പ്രതിഫലം കേരളത്തില്‍ മാത്രമായി ഒതുങ്ങില്ല എന്ന പ്രത്യേകതയും ഉണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് അത് ഗുണകരമാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട് എന്നാണ് സൂചനകള്‍. എന്തായാലും ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തിലേക്ക് ബിജെപിയും ആര്‍എസ്എസും എത്തിയിട്ടില്ല.

മുരളീധരന്‍ പുറത്തേക്ക്...
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടാകാനുള്ള സാധ്യത തുലോം തുച്ഛമാണ്. പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം നേരിട്ട സ്ഥിതിയ്ക്ക്. അതുകൊണ്ട് തന്നെ ഇ ശ്രീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ വി മുരളീധരന്‍ പുറത്തായേക്കും.

കേന്ദ്ര നേതൃത്വത്തില്‍
ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു ഇത്രനാളും വി മുരളീധരനും കേരളത്തില്‍ കെ സുരേന്ദ്രനും നിലനിന്നിരുന്നത്. പുതിയ വിവാദങ്ങളുടെ സാഹചര്യത്തില്‍ രണ്ട് പേരുടേയും നിലനില്‍പ് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.

മോദി- നദ്ദ കൂടിക്കാഴ്ച
ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പാര്‍ട്ടി ജനറല്‍ഡ സെക്രട്ടറിമാറുടെ യോഗം ദില്ലിയില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതിനിടെ നദ്ദയും സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭ പുന:സംഘടനയുടെ സൂചനയാണ് ഈ കൂടിക്കാഴ്ച നല്‍കുന്നത് എന്നാണ് വിലയിരുത്തല്‍.

ആര്‍എസ്എസ് നേതൃത്വവും
ബിജെപിയിലും മന്ത്രിസഭയിലും പുന:സംഘടനയുണ്ടാകുമെന്ന സൂചന തന്നെയാണ് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സംഘപരിവാര്‍ സംഘടനകളുമായി ദില്ലിയില്‍ ആശയവിനിമയം നടത്തിവരികയാണ്.

തിരഞ്ഞെടുപ്പുകള്‍ വരുന്നു
ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിന്. അതിന് മുമ്പായി നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ത്വരിത പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് ബിജെപി. ഉത്തര്‍ പ്രദേശ് മന്ത്രിസഭയിലും മുഖം മിനുക്കല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications