Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉയര്‍ന്ന മരണ നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ദര്‍; കൊവിഡിന്റെ കേരള മോഡല്‍ എവിടെ?

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍, നിയന്ത്രണവും പരിശോധനയും വാക്‌സിനേഷനും സംബന്ധിച്ച സംസ്ഥാനത്തിന്റെ പദ്ധതികളെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി.

1

സംസ്ഥാനത്ത് ആകെ മരിച്ചവരില്‍ 3000 പേരും കഴിഞ്ഞ 28 ദിവസത്തിനുള്ളിലാണ് മരണപ്പെട്ടത്. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 160 പേരാണ് മരണപ്പെട്ടത്. കൂടാതെ കൊവിഡ് ബാധിച്ച് ഗുരുതരമാകുന്ന രോഗികളുടെ എണ്ണം നിരന്തരം വര്‍ദ്ധിക്കുകയാണ്. ഇത് മരണ സംഖ്യ ഇനിയും ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. ഒരുകാലത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉണ്ടായിരുന്ന കേരളം മരണ സംഖ്യയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ മറികടക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

2

കൊവിഡിന്റെ ആദ്യത്തെ തരംഗത്തില്‍ പ്രശംസാപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം കാഴ്ചവച്ചത്. ഗുരുതരമായ രോഗികള്‍ പോലും ചികിത്സയിലൂടെ കൊവിഡിനെ മറികടന്നിരുന്നു. കേരളത്തിന്റെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ പ്രവര്‍ത്തകനായ ഡോ എന്‍ എം അരുണ്‍ പറയുന്നത് ഇങ്ങനെ, സെപ്റ്റംബര്‍ പകുതി വരെ മരണങ്ങളുടെ എണ്ണം ഉയര്‍ന്നതായിരിക്കും, പിന്നാലെ മറ്റ് സംസ്ഥാനങ്ങളുമായി പൊരുത്തപ്പെടും. എല്ലാ സംസ്ഥാനങ്ങളിലും ചികിത്സാ പ്രോട്ടോക്കോള്‍ ഏതാണ്ട് സമാനമാണ്.

3

സംസ്ഥാനത്ത് നടപ്പിലാക്കിയ കര്‍ശനമായ ലോക്ക്ഡൗണ്‍ ലക്ഷക്കണക്കിന് ആളുകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു, പക്ഷേ ഇത് അതിന്റെ ഉദ്ദേശ്യം നിറവേറ്റിയോ എന്നുള്ളതാണ് വിദഗ്ദ്ധര്‍ ആശ്ചര്യപ്പെടുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കുറയാത്തതുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട് കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

4

അതേസമയം, കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

5

ഇതിനിടെ, സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തുമെന്നും നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്സിനേറ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

6


വാക്സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്സിന്‍ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 വാക്സിനേഷനും മറ്റു നാലു ജില്ലകള്‍ 25,000 വാക്സിനേഷനും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+