പത്തുരൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന പെണ്ണ്; സൈബര്‍ സഖാക്കളുടെ ആക്രോശം, ലാല്‍സലാം!!
സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നുണ്ട്. എന്നാല്‍ സൈബര്‍ സഖാക്കള്‍ ഇതൊന്നുമറിഞ്ഞിട്ടില്ല.
തിരുവനന്തപുരം: ശിവസേനാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ കമിതാക്കളെ അടിച്ചോടിച്ചതോടെ സദാചാര ഗുണ്ടായിസ ചര്‍ച്ച വീണ്ടും പൊടിപൊടിക്കുകയാണ്. ചര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്നത് സിപിഎമ്മും ഡിവൈഎഫ്‌ഐയും ഇടതുപക്ഷവുമൊക്കെ. സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നുണ്ട്.
എന്നാല്‍ സൈബര്‍ സഖാക്കള്‍ ഇതൊന്നുമറിഞ്ഞിട്ടില്ല. അവര്‍ അവരുടേതായ ലോകത്ത് സദാചാര ഗുണ്ടായിസം നടത്തിക്കൊണ്ടിരിക്കുന്നു. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സൈബര്‍ സഖാക്കളുടെ പേരില്‍ പുറത്തുവന്നത് നാണക്കേടായി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിനെതിതരേ പരാതിയുമായി രംഗത്തുവന്ന ജാനകി രാവണിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് സൈബര്‍ സഖാക്കളുടെ തെറിയഭിഷേകം. സിപിഎം അണികള്‍ സോഷ്യല്‍ മീഡിയയില്‍ മുമ്പും ജാനകി രാവണെതിരേ രംഗത്തുവന്നിരുന്നു.

കേട്ടാലറയ്ക്കുന്ന തെളികളാണ് സൈബര്‍ സഖാക്കളുടെ വക പോസ്റ്റ് ചെയ്തിട്ടുള്ളത്. മറൈന്‍ ഡ്രൈവിലെ സംഭവവും യൂണിവേഴ്‌സിറ്റി കോളജിലെ സദാചാര ഗുണ്ടായിസവും താരതമ്യം ചെയ്തു ജാനകി രാവണ്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് സൈബര്‍ സഖാക്കളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരേ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌നേഹ ഇരിപ്പ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലും ഇത്തരം സമരം സംഘടിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്നായിരുന്നു ജാനകി രാവണിന്റെ ചോദ്യം. ഇതാണ് തെറിയഭിഷേകത്തിന് കാരണമെന്ന് ഇവരെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

നിരവധി തെറിവിളികളുടെ പോസ്റ്റുകളാണ് ജാനകിക്കെതിരേ വരുന്നത്. അര്‍ജുന്‍ ആയങ്കിയെന്ന പ്രൈഫൈലിന്റെ തെറിവിളിയടങ്ങിയ സ്‌ക്രീന്‍ ഷോട്ട് ജാനകി പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനം നടത്തുന്നുണ്ട്.

പത്തുരൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കുതറയായ നീയൊക്കെ ഫേസ്ബുക്കില്‍ തല്ല് വാങ്ങി മോങ്ങിയപ്പോ തലോടാനും തലേല്‍ ഉമ്മ വയ്ക്കാനും കുറേയെണ്ണം വന്നിട്ടുണ്ടാകും. വന്നവന്‍മാര്‍ക്കറിയില്ലല്ലോ വാരനന്‍മാരോടൊപ്പം കിടന്ന ശീലിച്ച മരംകേറിപ്പെണ്ണാണെന്നും മഞ്ച് മാമന്‍മാര്‍ക്ക് കുടപിടിച്ച് കഴപ്പിന് കാവലിരിക്കുന്നവളാണെന്നും. ഉളുപ്പില്ലെന്നറിയാം.... ഇങ്ങനെ പോവുന്നു അര്‍ജുന്‍ ആയങ്കിയുടെ വാക്കുകള്‍.

പെണ്ണ് പെണ്ണായി നില്‍ക്കണം. ഞങ്ങളൊക്കെ ഉണ്ണാക്കന്‍മാരെന്ന രീതിയില്‍ പ്രതികരിച്ചാല്‍ തിരിച്ചു ഉമ്മ കൊടുക്കാനാവില്ലെന്നും ചില സൈബര്‍ സഖാക്കള്‍ ഉപദേശിക്കുന്നുണ്ട്. ഇതിനേക്കാള്‍ മോശമായ പ്രതികണങ്ങളും ചിലര്‍ നടത്തിടിട്ടുണ്ട്.

ജാനകിയെ അനുകൂലിച്ച് രംഗത്തെത്തിയവര്‍ക്കും സമാനമായമായ പ്രതികരണങ്ങളാണ് സൈബര്‍ സഖാക്കളില്‍ നിന്നു നേരിടേണ്ടി വന്നത്. പെണ്ണെന്ന് കേള്‍ക്കുമ്പോള്‍ വാലും പൊക്കിവരുന്ന കന്നിമാസത്തിലെ പട്ടികളെന്നാണ് ജാനകിയെ അനുകൂലിള്‍ക്ക് ലഭിച്ച പ്രതികരണം. എന്നാല്‍ ഇത്തരം തെറികള്‍ക്കെതിരേ രംഗത്തെത്തിയ സഖാക്കള്‍ക്കും കേട്ടും പച്ചത്തെറി.

ആദ്യം ജാനകിയാണ് തെറിവിളി തുടങ്ങിയതെന്ന് സൈബര്‍ സഖാക്കള്‍ ആരോപിക്കുന്നു. അതേസമയം, ജാനകിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി ഇടതുപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. തെറിവിളിക്കുന്നവര്‍ നമ്മില്‍പ്പെട്ടവരല്ലെന്ന് ഇവര്‍ പറയുന്നു.












Click it and Unblock the Notifications