Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായരെ ചാരി ജോണ്‍ ബ്രിട്ടാസിനെ തല്ലുന്നവരോട് ഈ മാധ്യമപ്രവര്‍ത്തകയ്ക്ക് പറയാനുള്ളത്...

ലക്ഷ്മി നായരല്ല ജോണ്‍ ബ്രിട്ടാസിന് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയത്. അവര്‍ തമ്മില്‍ ഈ പറയപ്പെടുന്ന പോലുള്ള ബന്ധമില്ല...

തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരായ വിവാദത്തിന്റെ മറപിടിച്ച് കൈരളി ചാനലിനെയും ജോണ്‍ ബ്രിട്ടാസിനെയും കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സുനിത ദേവദാസ് രംഗത്ത്. ലോ കോളജ് സമരത്തില്‍ മൗനം പാലിച്ചും ലക്ഷ്മി നായരുടെ വാര്‍ത്താ സമ്മേളനം ലൈവ് കാണിച്ചും കൈരളി ലക്ഷ്മി നായരെ പിന്തുണക്കുകയാണ് എന്ന് വ്യാപക പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

Read Also: ലക്ഷ്മി നായരുടെ ഹോട്ട് വീഡിയോസ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം, വീഡിയോ വൈറലാകുന്നത് വാട്‌സ് ആപ്പിലും യൂട്യൂബിലും!

Read Also: ലക്ഷ്മി നായരെ ജോണ്‍ ബ്രിട്ടാസ് വഴിവിട്ട് സഹായിച്ചോ? ലക്ഷ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയിൽ പൊങ്കാല!

ഇതിന് കാരണം ലോ അക്കാദമിയില്‍ ബ്രിട്ടാസ് പഠിച്ചതും അവിടെ നിന്ന് കിട്ടിയ ഇന്റേണല്‍ മാര്‍ക്കുമാണ് എന്നാണ് ആരോപണം. എന്നാല്‍ ലക്ഷ്മി നായരല്ല ജോണ്‍ ബ്രിട്ടാസിന് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയത് എന്നും അവര്‍ തമ്മില്‍ ഈ പറയപ്പെടുന്ന പോലുള്ള ബന്ധമില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് മാധ്യമപ്രവര്‍ത്തക കൂടിയായ സുനിത ദേവദാസ്. അവരുടെ പോയിന്റുകള്‍ ഇതാ ഇങ്ങനെയാണ്.

കുക്കറി ഷോ തുടങ്ങിയത് ബ്രിട്ടാസല്ല

കുക്കറി ഷോ തുടങ്ങിയത് ബ്രിട്ടാസല്ല

ലക്ഷ്മി നായര്‍ നടത്തുന്ന പാചകപരിപാടിയുടെ പ്രൊഡ്യൂസര്‍ സഖാവ് എം എ ബേബിയുടെ ഭാര്യയാണ്. ബ്രിട്ടാസ് കൈരളിയില്‍ ചാര്‍ജെടുക്കുന്നതിനും മുമ്പാണ് ഇതിന്റെ ആരംഭം. വനിതയിലും മനോരമയിലുമൊക്കെ അവര്‍ ഇടക്കിടക്ക് പാചകക്കുറിപ്പുമായി പ്രത്യക്ഷപ്പെടാറുമുണ്ട്. കൈരളിയുടെ എക്‌സ്‌ക്‌ളൂസീവ് പാചകമല്ല അത്.

ലക്ഷ്മി നായരല്ല പ്രിന്‍സിപ്പല്‍

ലക്ഷ്മി നായരല്ല പ്രിന്‍സിപ്പല്‍

ജോണ്‍ ബ്രിട്ടാസ് എല്‍ എല്‍ ബിക്കു ചേരുന്നത് ഏഷ്യാനെറ്റില്‍ ജോലി ചെയ്യുമ്പോഴാണ്. മുന്നു വര്‍ഷം പഠിച്ചതില്‍ രണ്ടു വര്‍ഷവും ഏഷ്യാനെറ്റിലായിരുന്നു ജോലി. പഠിക്കാന്‍ ചേരുമ്പോള്‍ ലക്ഷ്മി നായരായിരുന്നില്ല പ്രിന്‍സിപ്പല്‍. ക്വാളിഫൈയിങ് പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ പാസായാണ് ബ്രിട്ടാസിന് അക്കാദമിയില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. ഒരു ആവറേജ് വിദ്യാര്‍ത്ഥിക്കു ലഭിക്കുന്ന ഇന്‍േറണല്‍ മാര്‍ക്കു മാത്രമാണ് അക്കാദമി ബ്രിട്ടാസിനു നല്‍കിയത്. എല്ലാവര്‍ക്കും കൊടുത്തതിനേക്കാള്‍ കുറവ്.

ജോണ്‍ ബ്രിട്ടാസിന് എല്‍എല്‍ബി ഇല്ല

ജോണ്‍ ബ്രിട്ടാസിന് എല്‍എല്‍ബി ഇല്ല

ബ്രിട്ടാസ് ഫൈനല്‍ എക്‌സാം എഴുതിയിട്ടുമില്ല. അതിനാല്‍ എല്‍ എല്‍ ബി കയ്യിലുമില്ല. ലോ അക്കാദമിയില്‍ പഠിച്ച, പഠിക്കുന്ന പല രാഷ്ട്രീയക്കാരുടേയും അറ്റന്‍ഡന്‍സുമായി ഒത്തു നോക്കിയാലറിയാം ബ്രിട്ടാസിന്റെ അറ്റന്‍ഡന്‍സ്. അത് എത്രയോ ഭേദമാണ്. അരഡസണ്‍ ക്ലാസു പോലും അറ്റന്‍ഡു ചെയ്യാത്ത രാഷ്ട്രീയക്കാര്‍ക്കും എല്‍ എല്‍ ബി ലഭിച്ചിട്ടുണ്ട്. ലഭിക്കുന്നുണ്ട്.

ലക്ഷ്മിയുടെ പെരുമാറ്റവും കൈരളിയും

ലക്ഷ്മിയുടെ പെരുമാറ്റവും കൈരളിയും

ഒരു ചാനലിലും അവതാരകയാവാന്‍ സ്വഭാവസര്‍ട്ടീഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. അതിനാല്‍ തന്നെ ലക്ഷ്മിയുടെ കോളേജിലെ പെരുമാറ്റം കൈരളിയുടെ വിഷയമല്ല. ജോണ്‍ ബ്രിട്ടാസ് കോളേജില്‍ പഠിച്ചു റാങ്കു വാങ്ങിച്ചപ്പോഴൊന്നും ലക്ഷ്മി നായരായിരുന്നില്ല കാലിക്കറ്റ് വിസി. പഠനമികവുതന്നെയാണ് ബ്രിട്ടാസിന് കിട്ടിയ റാങ്കിന്റെ അടിസ്ഥാനം.

ബ്രിട്ടാസ് സ്ഥലത്തേ ഇല്ലായിരുന്നു

ബ്രിട്ടാസ് സ്ഥലത്തേ ഇല്ലായിരുന്നു

ലക്ഷ്മി നായരുടെ പത്രസമ്മേളനം ലൈവ് നല്‍കിയപ്പോള്‍ ഈ പറയുന്ന ബ്രിട്ടാസ് ദില്ലിയിലായിരുന്നു. വാര്‍ത്തയൂടെ പ്രാധാന്യമനുസരിച്ച് വാര്‍ത്താ വിഭാഗമാണ് വാര്‍ത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത്. ന്യൂസ് ഡയറക്ടറും എക്‌സിക്യൂട്ടുവ് എഡിറ്ററുമൊക്കെയാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചാനലിലെ പാചകം മുതല്‍ സെക്യൂരിറ്റി പണി വരെ മാനേജിങ് എഡിറ്ററല്ല ചെയ്യുന്നത് എന്നു ചുരുക്കം. ഇന്ന് വി എസിന്റെ ലൈവും പീപ്പിള്‍ കൊടുത്തിരുന്നു. തങ്ങളുടെ ചാനലില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ പത്രസമ്മേളനം ചാനല്‍ കൊടുക്കാതിരിക്കുമെന്നു കരുതുന്നവരാണ് അത്രമേല്‍ നിഷ്‌കളങ്കര്‍.

 ബ്രിട്ടാസിനെ പറഞ്ഞിട്ട് കാര്യമില്ല

ബ്രിട്ടാസിനെ പറഞ്ഞിട്ട് കാര്യമില്ല

വിദ്യാര്‍ത്ഥി സമരത്തിന് ചാനല്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലായെന്നാണെങ്കില്‍ അത് വാര്‍ത്താവിഭാഗം തലവന്‍മാരുടെ ശ്രദ്ധയില്‍പെടുത്തുക. ലക്ഷ്മി നായര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അവര്‍ ഏറ്റുവാങ്ങും. ചാനലിനെ അവരുടെ കൂടെ കെട്ടാനുള്ള നീക്കം ദുരൂഹമാണ്. ഗെയില്‍ ട്രെഡ്വെല്ലിന്റെ അഭിമുഖവും ഫാരിസിന്റെ അഭിമുഖവും ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചെയ്ത വ്യക്തിക്ക് അഭിമാനിക്കാവുന്നതാണ്.

സ്ത്രീകളോട് മാന്യമായി മാത്രം

സ്ത്രീകളോട് മാന്യമായി മാത്രം

ജോണ്‍ ബ്രിട്ടാസ് സ്ത്രീകളോട് മാന്യമായും അന്തസോടെയും പെരുമാറുകയും തൊഴിലിന്റെ മാന്യത സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നിരിക്കെ വാര്‍ത്തയെന്ന പേരില്‍ എഴുതുന്ന പരദൂഷണങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും പടവും നല്‍കുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്ന് വ്യക്തം. മഹാനായ തിരുനെല്ലൂര്‍ കരുണാകരന്റെ ആത്മാവു പോലും ഇത്തരം പത്രപ്രവര്‍ത്തന രീതിയോട് വിയോജിപ്പു പുലര്‍ത്തുന്നുണ്ടാവും.

ബ്രിട്ടാസും ഏഷ്യാനെറ്റിലെ ജോലിയും

ബ്രിട്ടാസും ഏഷ്യാനെറ്റിലെ ജോലിയും

എന്തു വിവാദം ഉയര്‍ന്നാലും ഉടന്‍ പൊങ്ങി വരുന്നതാണ് ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ ജോലി ചെയ്‌തെന്ന പരാതി. വിഭ്യാസമ്പന്നനായ ഒരു വ്യക്തിക്ക് ഇഷ്ടമുള്ള തൊഴില്‍ സ്വീകരിക്കാനും കൂടി സ്വാതന്ത്ര്യം നല്‍കുന്നതാണ് നമ്മുടെ ജനാധിപത്യം. അതു ബ്രിട്ടാസിനു മാത്രം ഇല്ലാതാവുന്നത് എങ്ങനെ? ഏഷ്യാനെറ്റില്‍ തുടര്‍ന്നാല്‍ കിട്ടുമായിരുന്ന ഉയര്‍ന്ന സാമ്പത്തിക നേട്ടങ്ങള്‍ വേണ്ടെന്നു വച്ചിട്ടാണ് ബ്രിട്ടാസ് കൈരളിയില്‍ തിരിച്ചത്തെുന്നതും.

കൈരളി പാര്‍ട്ടി ചാനലാണോ

കൈരളി പാര്‍ട്ടി ചാനലാണോ

കൈരളി പാര്‍ട്ടി ചാനലല്ല എന്നത് ബ്രിട്ടാസടക്കമുള്ളവര്‍ പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. കൈരളി പാര്‍ട്ടി ചാനലായിരുന്നെങ്കില്‍ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കാന്‍ എളുപ്പമായിരുന്നുവെന്നു കരുതുന്ന പാര്‍ട്ടി ശത്രുക്കളാണ് കൈരളി പാര്‍ട്ടി ചാനല്‍ എന്ന പ്രൊപ്പഗാണ്ട നടത്തുന്നത്.

ജെ ബി ജംഗ്ഷനെക്കുറിച്ച്

ജെ ബി ജംഗ്ഷനെക്കുറിച്ച്

90 ശതമാനം ചാനലുകളും സാമ്പത്തിക നഷ്ടത്തിലേക്കു കൂപ്പു കുത്തുമ്പോള്‍ ഒരു ചാനല്‍ നടത്തിപ്പ് അത്ര എളുപ്പമുള്ള കാര്യമല്ല. ബ്രിട്ടാസിനോടുള്ള പ്രത്യേക സ്‌നേഹം കൊണ്ടൊന്നുമല്ല അദ്ദേഹത്തെ കൈരളിയിലേക്കു തിരിച്ചു കൊണ്ടു വന്നത്. ചാനല്‍ നഷ്ടത്തിലാവാതെ എങ്ങനേയും പിടിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു മിടുക്കുണ്ടെന്നു തിരിച്ചറിഞ്ഞു തന്നെയാണ്. അത്തരത്തില്‍ ചാനലിനെ ലാഭകരമായി നിലനില്‍ത്താനുള്ള ഒരു എന്റര്‍ടെയിന്റ്‌മെന്‍ര്‍് പ്രോഗാമാണ് ജെ ബി ജംഗ്ഷന്‍. ബുദ്ധിജീവികള്‍ ഇതു കണ്ടു ബി പി കൂട്ടേണ്ട. നിങ്ങളുടെ ആരുടേയും ഐക്യു ലെവല്‍ ഉയര്‍ത്താനുദ്ദേശിച്ചിട്ടുള്ളതല്ല അത്.

ബ്രിട്ടാസ് പ്രതിഫലം പറ്റുന്നില്ല

ബ്രിട്ടാസ് പ്രതിഫലം പറ്റുന്നില്ല

മാധ്യമ ഉപദേഷ്ടാവ് എന്ന നിലയില്‍ ഒരു പ്രതിഫലവും ബ്രിട്ടാസ് പറ്റുന്നില്ല. മുഖ്യമന്രതി കേരളത്തിനു പുറത്തു പോകുമ്പോള്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം അദ്ദേഹത്തെ അനുഗമിക്കലാണ് ജോലി. കഴിഞ്ഞ ദുബായ് ട്രിപ്പില്‍ ബ്രിട്ടാസ് സര്‍ക്കാര്‍ ചെലവിലല്ല പോയത്. സ്വന്തം ചെലവിലാണ്. മുഖ്യമന്ത്രിക്കു എല്ലാ വിഷയങ്ങളിലും സ്വന്തം തീരുമാനമെടുക്കാന്‍ കെല്‍പ്പുണ്ട്.

ബ്രിട്ടാസിനെതിരെ പ്രചാരണം

ബ്രിട്ടാസിനെതിരെ പ്രചാരണം

ബ്രിട്ടാസ് കൈരളിയുടെ എംഡിയായപ്പോള്‍ മുതല്‍ ഒരു കൂട്ടം- അതില്‍ സിപി എംകാരുണ്ട്, സി പി ഐക്കാരുണ്ട്, പത്രപ്രവര്‍ത്തകരുണ്ട്.... വിദ്വേഷപ്രചാരണം തുടങ്ങിയതാണ്. കഴിവുള്ളവര്‍, വിദ്യാഭ്യാസമുള്ളവര്‍, മിടുക്കുള്ളവര്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കും. അംഗീകരിക്കാതിരുന്നിട്ട് എന്തു കാര്യം? ഇതില്‍ പറഞ്ഞ ഏതെങ്കിലും കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ലോ അക്കാദമിയിലോ ബ്രിട്ടാസ് പഠിച്ച മറ്റു സ്ഥാപനങ്ങളിലോ പോയി രേഖകള്‍ നോക്കുക. അല്‌ളെങ്കില്‍ ബ്രിട്ടാസ് കൈരളിയിലുണ്ട്. നേരിട്ടു ചെല്ലുക.

സുനിതയോട് ചോദ്യങ്ങളുണ്ട്

സുനിതയോട് ചോദ്യങ്ങളുണ്ട്

ഫേസ്ബുക്കില്‍ സുനിത ദേവദാസ് പറഞ്ഞ ഈ കാര്യങ്ങളെല്ലാം ആളുകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയിട്ടൊന്നും ഇല്ല. എന്നാലും ബ്രിട്ടാസിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് തല്‍ക്കാലം ഇതൊരു ആശ്വാസമായി എന്ന് പറയാം. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് സുനിത ഉത്തരങ്ങളും നല്‍കുന്നുണ്ട്. ആ ചോദ്യങ്ങളും ഉത്തരങ്ങളും അതിനോടുള്ള കൂടുതല്‍ ചോദ്യങ്ങളും പിന്നാലെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+