Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫഹദ് ഫാസില്‍ കച്ചിത്തുരുമ്പ്; വ്യാജരേഖ ചമച്ചവരെ തേടി പോലീസ്, വിവരങ്ങള്‍ ശേഖരിച്ചു

വ്യാജവിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫഹദ് ഫാസില്‍ 19 ലക്ഷം രൂപ നികുതി അടച്ചിരുന്നെങ്കിലും കേസില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.

കൊച്ചി: പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞദിവസം നടന്‍ ഫഹദ് ഫാസിലിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ദില്ലിയിലും ബെംഗളൂരുവിലുമുള്ള ഡീലര്‍മാരെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ശേഖരിച്ചിട്ടുള്ളത്.

വ്യാജരേഖ ചമച്ച് ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് നടന്‍ ഫഹദ് ഫാസില്‍. ഇദ്ദേഹത്തെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇത്തരത്തില്‍ കാര്‍ വില്‍പ്പന നടത്തുന്നതും വ്യാജരേഖകള്‍ ചമയ്ക്കുന്നതുമായ വന്‍ സംഘത്തെ കുറിച്ചുള്ള സൂചനകളാണ് ഫഹദില്‍ നിന്ന് പോലീസിന് ലഭിച്ചത്. കേരളത്തില്‍ ഇത്തരത്തില്‍ ഓടുന്ന 35 ലധികം ആഡംബര വാഹനങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്...

ഡീലര്‍മാരെ പ്രതി ചേര്‍ക്കും

ഡീലര്‍മാരെ പ്രതി ചേര്‍ക്കും

ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡീലര്‍മാരെയും പ്രതി ചേര്‍ക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെയും ദില്ലിയിലെയും ഡീലര്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ഡീലര്‍മാരെ ചോദ്യം ചെയ്ത ശേഷമാകും പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ഫഹദിനെതിരേ രണ്ടുകേസ്

ഫഹദിനെതിരേ രണ്ടുകേസ്

ദില്ലയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് ഫഹദ് ഫാസില്‍ രണ്ട് കാറുകള്‍ വാങ്ങിയത്. ആദ്യ കാര്‍ വാങ്ങിയപ്പോള്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നികുതിയും പിഴയും നടന്‍ ഒടുക്കുകയും ചെയ്തു. അതിനിടെയാണ് നടനെതിരേ രണ്ടാമതൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്.

 കേസിനുള്ള കാരണം

കേസിനുള്ള കാരണം

ഈ കാര്‍ സംബന്ധിച്ച് അന്വേഷണ സംഘം ഫഹദ് ഫാസിലിനോട് ആരാഞ്ഞിരുന്നു. കാര്‍ കേരളത്തില്‍ ഒടുന്നില്ലെന്നായിരുന്നനു പ്രതികരണം. എന്നാല്‍ കാര്‍ പിന്നീട് എറണാകുളത്ത് ഓടുന്നതായി ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് രണ്ടാമത്തെ കേസെടുത്തത്.

ഡീലര്‍മാരുടെ പാക്കേജ്

ഡീലര്‍മാരുടെ പാക്കേജ്

തിങ്കളാഴ്ചയാണ് ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായി മൊഴി കൊടുത്തത്. കാറുകള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കി കേരളത്തില്‍ എത്തിച്ചുതരുന്നതുള്‍പ്പെടെയുള്ള പാക്കേജാണ് ഡീലര്‍മാര്‍ മുന്നോട്ട് വച്ചതത്രെ. ഇത് താന്‍ അംഗീകരിക്കുകയാണ് ചെയ്തതെന്ന് ഫഹദ് അന്വേഷണ സംഘത്തോട് പറഞ്ഞു.

 തനിക്ക് അറിയില്ല

തനിക്ക് അറിയില്ല

നികുതി സംബന്ധമായ കാര്യങ്ങള്‍ തനിക്ക് അറിയില്ലായിരുന്നു. കാര്‍ വാങ്ങാന്‍ പോലും താന്‍ പോയിട്ടില്ല. നേരിട്ട് ഇവിടെ എത്തിച്ചുതരികയായിരുന്നു. നികുതി വെട്ടിപ്പ് സംബന്ധിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഫഹദ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്ന് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ ജാമ്യത്തില്‍വിട്ടത്.

ഉടന്‍ പുറപ്പെടും

ഉടന്‍ പുറപ്പെടും

ഫഹദിന് കാര്‍ വാങ്ങി നല്‍കിയ ഡീലര്‍മാരെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. വ്യാജ രേഖകള്‍ ചമയ്ക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവഴി ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ദില്ലിയിലേക്കും ബെംഗളൂരുവിലേക്കും അന്വേഷണ സംഘം ഉടന്‍ പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

 രക്ഷപ്പെടുത്താന്‍ ശ്രമം

രക്ഷപ്പെടുത്താന്‍ ശ്രമം

വ്യാജവിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഒരു സംഘം ശ്രമിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ ഫ്‌ളാറ്റ് വാങ്ങി ആ വിലാസത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി നല്‍കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേസില്‍ കുടുങ്ങിയ പ്രമുഖരെ ഈ ആവശ്യവുമായി ചില ഡീലര്‍മാരുടെ പ്രതിനിധികള്‍ സമീച്ചതായാണ് പോലീസിന് ലഭിച്ച വിവരം.

അമലയുടെ ബെന്‍സ്

അമലയുടെ ബെന്‍സ്

ഫഹദിന് പുറമെ നടന്‍ സുരേഷ് ഗോപി എംപി, നടി അമല പോള്‍ എന്നിവരും സിനിമാ മേഖലിയില്‍ നിന്ന് സമാനമായ കേസ് നേരിടുന്നുണ്ട്. അമല പോള്‍ ഒരു കോടിയിലേറെ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാറാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഫഹദ് ഫാസില്‍ 70 ലക്ഷം രൂപ വിലവരുന്ന ഇ ക്ലാസ് ബെന്‍സും. അലയുടെ നടപടിയില്‍ നികുതിയിനത്തില്‍ 14 ലക്ഷം രൂപ സംസ്ഥാന ഖജനവിന് നഷ്ടമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

നടിയുടെ വിശദീകരണം

നടിയുടെ വിശദീകരണം

അമല പോള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന കുറ്റങ്ങള്‍ താന്‍ ചെയ്തിട്ടില്ലെന്ന് അമല ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുച്ചേരിയില്‍ വാടക വീടെടുത്തത് സംബന്ധിച്ച രേഖകളും വാടക കരാറും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹര്‍ജി ജനുവരി അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ് കോടതി.

വിദ്യാര്‍ഥി

വിദ്യാര്‍ഥി

പുതുച്ചേരിയിലെ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ പേരിലായിരുന്നു അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. അവിടെ വീട് വാടകക്കെടുത്ത് താമസിക്കുന്നു എന്ന് തെളിയിക്കുന്നതിന് വ്യാജ വാടകചീട്ട് സംഘടിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഫഹദും സമാനമായ നടപടികള്‍ തന്നെ സ്വീകരിച്ചിരുന്നവെന്നാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+