സ്വവര്‍ഗാനുരാഗവും, പെണ്‍വാണിഭവം, വ്യാജ വനിത ഡോക്ടര്‍ പിടിയില്‍
തൃശ്ശൂര്‍: ഡോക്ടര്‍ ചമഞ്ഞ് സ്ത്രീകളെ വശീകരിച്ച് അന്യ സംസ്ഥാനങ്ങളിലെ സെക്‌സ് റാക്കറ്റുകള്‍ക്ക് വിറ്റിരുന്ന ആലപ്പുഴ സ്വദേശിനി അറസ്റ്റില്‍. കന്യാസ്ത്രീ മഠങ്ങളും സ്ത്രീകള്‍ താമസിയ്ക്കുന്ന ഹോസ്റ്റലുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു സ്ത്രീയുടെ തട്ടിപ്പ്. രണ്ട് വര്‍ഷം മുന്‍പ് കോട്ടയത്തെ കന്യാസ്ത്രീയുടെ തിരോധാനത്തിന് പിന്നിലും യുവതിയാണെന്ന് പൊലീസ് പറയുന്നു.
ആലപ്പുഴ സ്വദേശിനി മേഴ്‌സി ജോര്‍ജ്ജ് ആണ് തൃശ്ശൂരില്‍ പൊലീസ് പിടിയിലായത്. തൃശ്ശൂര്‍ ഷാഡോ പൊലീസാണ് യുവതിയെ കുടുക്കിയത്. പ്ളസ്ടു വരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള മെഴ്‌സി സൂപ്പര്‍ കൊല്ലത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.

സ്റ്റെതസ്‌കോപും, വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഡോക്ടര്‍മാരുടെ യൂണിഫോമിന് സമാനമായ കോട്ടും ഇവര്‍ ഒപ്പം കൊണ്ട് നടന്നിരുന്നു. പേരിനോട് സാമ്യം തോന്നുന്ന ദയ, കരുണ എന്നീ കള്ളപ്പേരുകളും ഇവര്‍ ഉപയോഗിച്ചിരുന്നു.സ്ത്രീകള്‍ കൂട്ടമായി താമസിയ്ക്കുന്ന സ്ഥലങ്ങളിലായിരുന്നു ഇവരുടെ തട്ടിപ്പ്. പരിചയപ്പെടുന്ന സ്ത്രീകളെ വശീകരിച്ച് സ്വവര്‍ഗാനുരാഗത്തിന് ഉപയോഗിയ്ക്കുന്നതായിരുന്നു പ്രധാനരീതി.
മറ്റ് സംസ്ഥാനങ്ങളിലെ സെക്‌സ് റാക്കറ്റുകളുമായും ഇവര്‍ക്ക് ബന്ധമുള്ളതായും ഇത്തരത്തില്‍ സ്ത്രീകളെ എത്തിച്ച് കൊടുത്തതായും പൊലീസ് സംശയിക്കുന്നു. കോട്ടയത്ത് നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ കന്യാസ്ത്രീയെ വിജയവാഡയില്‍ പിന്നീട് കണ്ടെത്തിയരുന്നു. കന്യാസ്ത്രീയെ കടത്തിക്കൊണ്ട് പോയതിന് പിന്നില്‍ മേഴ്‌സിയാണെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ഇവരുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.












Click it and Unblock the Notifications