പ്രവാചക വൈദ്യ ചികിത്സയുടെ മറവില്‍ നടത്തുന്നത് സെക്‌സ് തെറാപി, ഇരകളായത് നൂറുക്കണക്കിന് സ്ത്രീകള്‍
കോഴിക്കോട്: വ്യാജ വൈദ്യന്മാരും, മതപ്രവാചക വൈദ്യന്മാരും ധാരാളമുണ്ട് കേരളത്തില്‍. എന്നാല്‍ ഇവര്‍ പിടിക്കപ്പെടുന്നത് തട്ടിപ്പിന്റെ അവസാനഘട്ടത്തിലായിരിക്കും. മതപ്രവാചകരായതുക്കൊണ്ട് ഇരകള്‍ സത്യം തുറന്ന് പറയാന്‍ മടിക്കുന്നതാണ് ഇവരെ പോലുള്ളവര്‍ സമൂഹത്തില്‍ വര്‍ധിച്ച് വരുന്നത്.
പ്രവാചക വൈദ്യത്തിന്റെ മറവില്‍ സെക്‌സ് തെറാപിയും ലൈംഗിക ചൂഷഷവും നടത്തി ലക്ഷങ്ങള്‍ തട്ടിയ കാന്തപുരം സ്വദേശി പൂളക്കണ്ടി മുഹമദ് ഷാഫി കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി. ഡോ.ഷാഫി എന്ന പേരിലാണ് ഇയാള്‍ കോഴിക്കോട് അറിയപ്പെട്ടിരുന്നത്. അബ്ദുള്ള ഫൗണ്ടേഷന്‍ എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

എല്ലാവിധ രോഗങ്ങള്‍ക്കും പ്രവാചകര്‍ ചികിത്സ നല്‍കുന്നു എന്ന പേരിലാണ് ഇവര്‍ രോഗികളെ വലയില്‍ വീഴ്ത്തുന്നത്. മതത്തിന്റെ പരിഗണനയില്‍ കൂടുതലും മുസ്ലീം സ്ത്രീകളാണ് ഇവിടെ എത്തുന്നത്. ലൈംഗിക ചൂഷണം മാത്രമല്ല സെക്‌സ് തെറാപി, മറ്റു ചികിത്സകള്‍ എന്നിവയുടെ പേരില്‍ ലക്ഷങ്ങളും ഇയാള്‍ തട്ടിയെടുക്കുന്നുണ്ട്.
പ്രസ്തുത സ്ഥാപനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന ടി.ഐ ഷമീര്‍ എന്ന യുവാവാണ് സത്യങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ചികിത്സയ്ക്ക് എത്തുന്ന സ്ത്രീകളുടെ പെരുമാറ്റത്തില്‍ നിന്നാണ് ഇയാളെ സംശയിക്കാന്‍ തുടങ്ങിയത് എന്ന് ഷമീര്‍ പറയുന്നു. ഷാഫിയുടെ ഫോണ്‍ ശരിയാക്കാന്‍ കൈയ്യില്‍ കൊടുത്തപ്പോഴാണ് യുവതികളുടെ നഗ്ന ചിത്രങ്ങള്‍ കാണുന്നത്. തുടര്‍ന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
ചികിത്സയ്ക്ക് എത്തിയ ജംഷീര്‍ എന്ന യുവാവാണ് ചികിത്സയ്ക്ക് എത്തിയ താന്‍ ലൈംഗിക ചൂഷണത്തിന് വിധേയനായി എന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് സ്ഥാപനത്തിന്റെ മാനേജര്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ചികിത്സയ്ക്ക് വിധേയരായ സ്ത്രീകളില്‍ നിന്നും തെളിവുകള്‍ സ്വീകരിച്ചുക്കൊണ്ടിരിക്കുകയാണ് പോലീസ്.












Click it and Unblock the Notifications