ബംഗാളിയെ അടിച്ചുകൊന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചത് ഷാരൂഖ് ഖാൻ? കന്നഡക്കാരനും മുങ്ങി...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കേരളത്തെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ കർണ്ണാടക സ്വദേശി മുങ്ങി. കോഴിക്കോട്ടെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന കർണ്ണാടക സ്വദേശിയാണ് പോലീസ് അന്വേഷണം ആരംഭിച്ചതോടെ സ്ഥലം കാലിയാക്കിയത്.

വിടി ബൽറാമിനെതിരെ കേസെടുക്കണം! ആന്റണിയുടെ മൗനത്തിന് പിന്നിൽ മകന്റെ ബന്ധങ്ങൾ? തുറന്നടിച്ച് കുമ്മനം...

സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...

കേരളത്തിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചിരുന്നത്. കോഴിക്കോട്ടെ ഹോട്ടലുടമ ബംഗാളി തൊഴിലാളിയെ അടിച്ചുകൊന്നെന്നും സന്ദേശം പ്രചരിച്ചിരുന്നു. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് കേരളത്തിലേതെന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നത്.

കോടഞ്ചേരി സ്വദേശിയുടെ...

കോടഞ്ചേരി സ്വദേശിയുടെ...

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് മലയാളിയായ ഹോട്ടൽ തൊഴിലാളിയുടെ സിം കാർഡ് ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടഞ്ചേരി സ്വദേശി ഷമീറിന്റെ പേരിലുള്ള സിംകാർഡാണ് ബംഗാളി യുവാവ് ഉപയോഗിച്ചിരുന്നത്.

ചോദ്യം ചെയ്തപ്പോൾ...

ചോദ്യം ചെയ്തപ്പോൾ...

കോടഞ്ചേരി സ്വദേശി ഷമീറിന്റെ പേരിലുള്ള സിംകാർഡിൽ നിന്നാണ് വ്യാജ സന്ദേശം പ്രചരിക്കുന്നതെന്ന് മനസിലാക്കിയ പോലീസ് സംഘം ഷമീറിനെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

നടക്കാവിലെ ഹോട്ടലിൽ...

നടക്കാവിലെ ഹോട്ടലിൽ...

എന്നാൽ തന്റെ പേരിലുള്ള സിംകാർഡ് നടക്കാവിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി ഷാരൂഖ് ഖാനാണ് ഉപയോഗിക്കുന്നതെന്ന് ഷമീർ പോലീസിനോട് പറഞ്ഞു.

ആർക്കുമറിയില്ല...

ആർക്കുമറിയില്ല...

തുടർന്ന് നടക്കാവിലെ ഹോട്ടലിലെത്തിയ പോലീസിന് ഷാരൂഖ് ഖാനെ കണ്ടെത്താനായില്ല. ഇയാൾ ബംഗാളിലേക്ക് മടങ്ങിപ്പോയെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്.

പ്രചരിപ്പിച്ചു...

പ്രചരിപ്പിച്ചു...

നടക്കാവിൽ ജോലി ചെയ്തിരുന്ന ഷാരൂഖ് ഖാന് പുറമേ, വ്യാജ സന്ദേശം പ്രചരിപ്പിച്ച കർണ്ണാടക സ്വദേശിയായ ഹോട്ടൽ തൊഴിലാളിയെയും പോലീസ് തിരയുന്നുണ്ട്.

അന്വേഷണം തുടരുന്നു...

അന്വേഷണം തുടരുന്നു...

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് കർണ്ണാടക സ്വദേശിയും കേരളത്തിൽ നിന്ന് മുങ്ങിയതയാണ് വിവരം. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനമായി ബെംഗളൂരുവിലുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

സൈബർ സെൽ...

സൈബർ സെൽ...

വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചെന്നാണ് പോലീസ് അറിയിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽപേരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English summary
fake message about kerala;police investigation is goin on.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്