മലപ്പുറത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകൽ ആരോപിച്ച് മധ്യവയസ്‌കനെ പിടികൂടി പോലീസില്‍ ഏൽപ്പിച്ചു

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നതായി നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും.ജനങ്ങളില്‍ പ്രത്യേകിച്ചും സ്ത്രീകളില്‍ വിഭ്രാന്തി പരത്തുന്ന വാര്‍ത്തകളുടെ ഉറവിടം അന്വോഷിച്ചുവരികയാണെന്നു പോലീസ്. കഴിഞ്ഞ ദിവസം വേങ്ങര നൗഫാ ആശുപത്രിക്കു സമീപം നാട്ടുകാര്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മധ്യവയസ്‌കനെ പിടികൂടിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ ചെറിയ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നു കണ്ടെത്തി വിട്ടയച്ചു.

മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം അര്‍പ്പിച്ച് സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനം

ഇതിനു ശേഷമാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും, ഫെയ്‌സ് ബുക്കിലും വ്യാപകമായി ജനങ്ങളെ അസ്വസ്ഥരാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.തുടര്‍ന്ന് അന്യോ ഷ ണമാരംഭിച്ച പോലീസ് വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ഇതിന്റെ ഭാഗമായി വാര്‍ത്ത ഫോര്‍വേഡ് ചെയ്ത നിരവധി ആളുകളെ ചോദ്യം ചെയ്തു.ഉറവിടം കണ്ടെത്തുമെന്നും, ഇത്തരം വ്യാജ വാര്‍ത്തകളില്‍ കുടുങ്ങി ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും വേങ്ങര എസ്ഐ സംഗീത് പൂനത്തില്‍ പറഞ്ഞു.

vengara

കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ച നിരപരാധിയായ മധ്യവയസ്‌കന്‍.

ഒരാഴ്ച്ച മുമ്പ് പൊന്നാനിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ആരോപിച്ച് യാചകനായ വയോധികനായ വൃദ്ധനെ നാട്ടുകാര്‍ സംഘംചേര്‍ന്ന് അക്രമിച്ചിരുന്നു. ഇത് തടയാനെത്തിയ രണ്ടുപോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. ഇതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ചെയ്യുകയും ചില പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരമായി മേഖലയില്‍ യാചന നടത്തി ജീവിച്ചുവരുന്ന വയോധികന് അക്രമത്തില്‍ ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

(ഫോട്ടോ അടിക്കുറിപ്പ്)

English summary
Fake news spreading in social media on child kidnapping,police starts investigation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്