ചാത്തൻസ്വാമി ക്ഷേത്രത്തിലെ 'ചാത്തൻ' പൂജാരി!സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും,കുട്ടികളുണ്ടാകാൻ സഹായം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തൃശൂർ: ക്ഷേത്രത്തിലെ പൂജയുടെ മറവിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ പെരിങ്ങണ്ടൂർ സ്വദേശി പൂങ്കോട്ടിൽ വീട്ടിൽ സന്തോഷി(35)നെയാണ് പേരാമംഗലം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കോട്ടയത്തും അക്രമപരമ്പര! സിഐടിയു ഓഫീസ് അടിച്ചുതകർത്തു,ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്...

കാമുകനെ കണ്ടു,താലി ഊരിനൽകി വധു പോയി! അന്തംവിട്ട് വരനും കൂട്ടരും! ഗുരുവായൂരിൽ കൂട്ടത്തല്ലും കരച്ചിലും

വീട്ടിലെ ചാത്തൻസ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ പലതും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ഭർത്താക്കന്മാരുടെ മദ്യപാനം മാറ്റൽ, കുട്ടികളില്ലാത്തവർക്ക് സന്താനഗോപാല യന്ത്രത്തിലൂടെ കാര്യസിദ്ധി, വിവിധ പരിഹാര ക്രിയകൾ തുടങ്ങിയ വ്യാജ പ്രചാരണങ്ങളുടെ മറവിലായിരുന്നു ഇയാൾ സ്ത്രീകളെ ചൂഷണം ചെയ്തത്. കഴിഞ്ഞ 29ന് രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സന്തോഷിനെ പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച നല്ല ദിവസമാകുമോ?അപ്പുണ്ണി പോലീസിന് മുന്നിലേക്ക്,നെഞ്ചിടിപ്പോടെ ദിലീപ് ജയിലിൽ...നിർണ്ണായകം

ചാത്തൻസ്വാമി ക്ഷേത്രം...

ചാത്തൻസ്വാമി ക്ഷേത്രം...

ഇയാളുടെ വീട്ടിലുള്ള ചാത്തൻസ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെയാണ് വിവിധ പൂജകളുടെ മറവിൽ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.

വിവിധ പരിഹാര ക്രിയകൾ...

വിവിധ പരിഹാര ക്രിയകൾ...

ഭർത്താക്കന്മാരുടെ മദ്യപാനം മാറ്റൽ, കുട്ടികളില്ലാത്തവർക്ക് സന്താനഗോപാല യന്ത്രത്തിലൂടെ കാര്യസിദ്ധി തുടങ്ങിയ വിവിധ പരിഹാര ക്രിയകൾക്കായാണ് സ്ത്രീകൾ ഇയാളെ സമീപിച്ചിരുന്നത്.

പരസ്യം നൽകി...

പരസ്യം നൽകി...

വിവിധ ജ്യോതിഷ മാസികകളിൽ പരസ്യം നൽകിയാണ് സന്തോഷ് സ്ത്രീകളെ ക്ഷേത്രത്തിലേക്ക് ആകർഷിച്ചിരുന്നത്. 18 വർഷമായി ഇയാൾ തുടരുന്ന ചൂഷണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പുറംലോകമറിയുന്നത്.

തമിഴ്നാട്ടിൽ നിന്നും...

തമിഴ്നാട്ടിൽ നിന്നും...

കേരളത്തിന് പുറമേ തമിഴ്നാട്ടിൽ നിന്നും നിരവധി സ്ത്രീകൾ ക്ഷേത്രത്തിലെത്താറുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഭീഷണിയും...

ഭീഷണിയും...

ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളുടെ ബന്ധുക്കളെ അപായപ്പെടുത്തുമെന്നും, പൂജകൾ നടത്തി കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് സന്തോഷ് ലൈംഗിക ചൂഷണം നടത്തിയിരുന്നത്.

പരാതി...

പരാതി...

ക്ഷേത്രത്തിലെ പൂജകളുടെ മറവിൽ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ തുടങ്ങിയിട്ട് പതിനെട്ട് വർഷത്തോളമായി. എന്നാൽ കഴിഞ്ഞ 29നാണ് രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്.

പിടിയിൽ...

പിടിയിൽ...

തങ്ങളെ പൂജകളുടെ മറവിൽ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന സ്ത്രീകളുടെ പരാതിയിൽ പേരാമംഗലം പോലീസാണ് സന്തോഷിനെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

English summary
fake priest arrested by police in thrissur.
Please Wait while comments are loading...