കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടും..പൊട്ടിയില്ല,വീണ്ടും ബോംബ് ഭീഷണി

  • By Sruthi K M
Google Oneindia Malayalam News

തൃശ്ശൂര്‍: കുറേ കാലമായി തുടങ്ങിയിട്ട് ഈ വ്യാജ ബോംബ് ഭീഷണി. ഇതെങ്കിലും പൊട്ടുമോ എന്നു ചോദിച്ചു പോകുകയാണ്. ജനങ്ങളെ വെറുതെ പേടിപ്പിക്കാന്‍ ആരോ ഇറങ്ങി തിരിച്ചിരിക്കുന്ന പോലെ ആണ് ഓരോ സന്ദേശവും എത്തുന്നത്. ലുലു മാളില്‍ ഇപ്പോള്‍ ബോംബ് പൊട്ടുമെന്നു പറഞ്ഞ് ജനങ്ങളെല്ലാം ഭയന്നു ഓടിയതും, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയുമൊക്കെ ഇതിന്റെ നേര്‍ക്കാഴ്ചകളാണ്.

ഒടുവില്‍ കുന്നംകുളം നഗരത്തിലും ഈ ഭീഷണി സന്ദേശം എത്തി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ബോംബ് വച്ചതായിട്ടാണ് സന്ദേശം എത്തിയത്. സന്ദേശം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ ആണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. തൃശ്ശൂരിലെ സബ് ട്രഷറി, വിക്‌ടോറിയ കോളേജ്, യുവേഴ്‌സ് കോളേജ്, കെആര്‍എന്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും 11നും ഇടയില്‍ ബോംബ് പൊട്ടുമെന്നായിരുന്നു അറിയിച്ചത്.

thrissur

സന്ദേശത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വഡും ഡോഗ് സ്‌ക്വാഡും ആയി പോലീസുകാര്‍ പരക്കം പാഞ്ഞു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല എന്നു മാത്രമല്ല, പറഞ്ഞ സമയത്ത് ബോംബ് പൊട്ടിയതുമില്ല. ആളുകള്‍ ഭയന്നു വിറച്ചതു മാത്രം ഫലം. തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ടെലിഫോണ്‍ ബൂത്തില്‍ നിന്നാണ് ഫോണ്‍ വിളിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു പുരുഷന്റെ ഫോണ്‍ സന്ദേശമായിരുന്നു. ബോംബ് വച്ചെന്നു പറഞ്ഞ രണ്ടു സ്ഥലങ്ങളും കോളേജ് ആയതു കൊണ്ട് വിദ്യാര്‍ത്ഥികളാണോ ഇതിനു പിന്നില്‍ എന്നാണ് പോലീസിന്റെ സംശയം.

English summary
fake bomb information, call to kunnamkulam claim police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X