കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈനില്‍ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളിലും വ്യാജവാര്‍ത്തകള്‍: കെജി സുരേഷ്‌

Google Oneindia Malayalam News

കോഴിക്കോട്: മാധ്യമങ്ങള്‍ ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ ശബ്ദമാകാതെ ജനപക്ഷത്ത് നിലയുറപ്പിക്കണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍
കെ.ജി. സുരേഷ്. ദേവര്‍ഷി നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം കോഴിക്കോട് അളകാപുരി ഹാളില്‍ പ്രഥമ പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ പുരസ്‌കാര സമര്‍പ്പണചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്ത് വ്യാജവാര്‍ത്തകള്‍ കൂടിവരികയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. മാധ്യമ പ്രവര്‍ത്തനരംഗത്തെ ഗൂഗിളിന് മുമ്പെന്നും ഗൂഗിളിന് ശേഷമെന്നും തരംതിരിക്കാവുന്നതരത്തില്‍ മാറിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഗൂഗിളിനെ മാത്രം ആശ്രയിച്ച് പഠനത്തേയും ഗവേഷണത്തേയും അവഗണിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മറച്ച് വയ്ക്കുമ്പോള്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് സാമൂഹികമാധ്യമങ്ങളെയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ സ്വയം പുന:പരിശോധനയ്ക്ക് തയ്യാറാവണം. ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ ഉപയോഗിക്കുന്ന വാക്ക് മാധ്യമഭാഷയല്ലാതാകുന്നു. അത് ആക്ടിവിസത്തിലേക്ക് വഴിമാറുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ ദേശീയ താല്‍പര്യത്തെ ഹനിക്കുന്നു. ദേശീയതാത്പര്യം ഉയര്‍ത്തിക്കാട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

tgsuresh

മലയാള മനോരമ പ്രത്യേകലേഖകന്‍ അനില്‍ കുരുടത്തിന് പ്രഥമ പി.വി.കെ. നെടുങ്ങാടി പുരസ്‌കാരം കെ.ജി. സുരേഷ് സമ്മാനിച്ചു. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.പി കുഞ്ഞിമൂസ, മുതിര്‍ന്ന ഫോട്ടോഗ്രാഫറായ സി. ചോയിക്കുട്ടി എന്നിവരെ ആദരിച്ചു. തപസ്യ രക്ഷാധികാരി പി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. എ.കെ. അനുരാജ്അ വാര്‍ഡ് ജേതാവിനെയും ആദരിക്കുന്നവരെയും പരിചയപ്പെടുത്തി. കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കോഴിക്കോട് പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റും കേസരി സഹപത്രാധിപരുമായ ടി.എച്ച്. വത്സരാജ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
English summary
False news, not only in online but also mainstream medias: KG Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X