കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടിലൊന്നേ തിരിച്ച് പോകൂ.. കുഞ്ഞിന്റെ ചോറൂണിന് പമ്പയിലെത്തിയ കുടുംബത്തിന് നേരെ ഗുണ്ടായിസം!

  • By Anamika Nath
Google Oneindia Malayalam News

പമ്പ: ചിത്തിര ആട്ടത്തിന് വേണ്ടി ശബരിമല നട തുറന്നതോടെ സന്നിധാനം വീണ്ടുമൊരു സംഘര്‍ഷ സാധ്യതയിലേക്ക് നീങ്ങുകയാണ്. ബിജെപി പ്രവര്‍ത്തകരും നേതാക്കളും അടക്കം നിരവധി പേര്‍ യുവതികള്‍ കയറിയാല്‍ തടയുന്നതിന് വേണ്ടി ശബരിമലയിലും പരിസരത്തുമുണ്ട്. കുഞ്ഞിന്റെ ചോറൂണിനായി പമ്പാ ഗണപതി കോവിലില്‍ എത്തിയ യുവതികള്‍ അടങ്ങുന്ന കുടുംബത്തിന് നേര്‍ക്ക് പോലും ഗുണ്ടായിസം കാണിക്കുന്ന തരത്തിലേക്കാണ് ഇന്ന് പ്രതിഷേധങ്ങളുടെ പോക്ക്.

സുപ്രീം കോടതി വിധി പ്രകാരം യുവതികള്‍ക്ക് ശബരിമല പ്രവേശനം ആകാമെങ്കിലും ആചാരങ്ങള്‍ അതിന് അനുവദിക്കുന്നില്ല എന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാല്‍ ഇതേ ആചാര പ്രകാരം പമ്പയില്‍ പോകുന്നതിന് സ്ത്രീകള്‍ക്ക് വിലക്കില്ല എന്നിരിക്കെയാണ് സംശയങ്ങളുടെ പുറത്ത് സ്ത്രീകള്‍ അടങ്ങുന്ന കുടുംബത്തിന് ദുരനുഭവം നേരിട്ടിരിക്കുന്നത്.

sabarimala

തിരുവനന്തപുരത്ത് നിന്നും കുഞ്ഞിന്റെ ചോറൂണിന് വേണ്ടി പമ്പ ഗണപതി കോവിലില്‍ എത്തിയതായിരുന്നു ഒരു സംഘം. ത്രിവേണി മുതല്‍ പ്രതിഷേധക്കാരുടെ ഒരു സംഘം ഇവരെ പിന്തുടര്‍ന്നു. ഒരു കൂട്ടര്‍ ശരണം വിളികളും തുടര്‍ന്നു. തങ്ങള്‍ വിശ്വാസികളാണെന്നും കുഞ്ഞിന്റെ ചോറൂണിന് പമ്പയില്‍ വന്നതാണെന്നും സ്ത്രീകള്‍ സന്നിധാനത്തേക്ക് പോകാനല്ല വന്നതെന്നും ഈ കുടുംബം പ്രതിഷേധക്കാരോട് പല തവണ ആവര്‍ത്തിച്ചു. എന്നാല്‍ ഇവരെ പ്രതിഷേധക്കാര്‍ കടത്തി വിട്ടില്ല.

പ്രതിഷേധക്കാരുടെ കൂട്ടത്തിലൊരാള്‍ ഈ കുടുംബത്തിന് നേര്‍ക്ക് ഭീഷണി മുഴക്കി. സന്നിധാനത്തേക്ക് കയറ്റില്ലെന്നും രണ്ടിലൊന്നേ തിരിച്ച് പോകൂ എന്നും ഇയാള്‍ വെല്ലുവിളിച്ചു. ഈ സമയത്തൊന്നും പോലീസിന്റെ സുരക്ഷ ഈ കുടുംബത്തിന് ലഭിച്ചിരുന്നില്ല. ആരുടെ പിന്‍ബലത്തിലാണ് ഇവിടേക്ക് വന്നതെന്നും ഇയാള്‍ സ്ത്രീകള്‍ക്ക് നേരെ ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്ത് വിട്ടു. തുടര്‍ന്ന് പോലീസ് എത്തി സ്ത്രീകള്‍ക്ക് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Sabarimala Protest: Family blocked at Pamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X