കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുച്ചിപ്പുടിയില്‍ നടന വിസ്മയം തീര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പഞ്ചായത്ത് ഭരണ കാര്യങ്ങള്‍ക്കിടയിലും കലാപരമായ പ്രവര്‍ത്തനങ്ങളില്‍ സകുടുംബം പങ്കെടുത്ത് മാതൃകയാവുകയാണ് മലപ്പുറം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലതാ അനില്‍. പെരിന്തല്‍മണ്ണയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷം 2018 വേദിയിലാണ് വേറിട്ട ഈ കലാ പ്രകടനം അരങ്ങേറിയത്.

കുഞ്ഞുങ്ങളുടെ കത്തുകള്‍ തന്നെ അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രികുഞ്ഞുങ്ങളുടെ കത്തുകള്‍ തന്നെ അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

ജില്ലയിലെ ജീവനക്കാരുടെ സംഗീത കൂട്ടായ്മയായ സമന്വയ സംഘടിപ്പിച്ച സാംസ്‌ക്കാരിക പരിപാടിയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഇനം പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രേ മലതാ അനിലും ഭര്‍ത്താവ് അനില്‍ വെട്ടിക്കാട്ടിരിയും മക്കളായ വരഹാലു, സിതേന്ദ്ര എന്നിവര്‍ സംയുക്തമായി അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തമായിരുന്നു. കൃഷ്ണലീലയിലെ മരതകമണിമയ എന്ന ഗാനത്തിനാണ് ചുവട് വെച്ചത്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച ഈ കലാകുടുബത്തെ തേടി ഒട്ടേറെ അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്.

 family

പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലതാ അനിലും കൂടുംബവും കുച്ചുപ്പുടി പ്രകടനത്തിന് ശേഷം


മൂത്ത മകന്‍ വരഹാലു എട്ടാം ക്ലാസ്സിലും മകള്‍ സിതേന്ദ്ര അഞ്ചിലും പഠിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുച്ചിപ്പുടിയില്‍ ഒന്നാം സ്ഥാനം വരഹാലുവിനായിരുന്നു. പഞ്ചായത്ത് ദിനാഘോഷം 2018 ന്റെ ഐ.ടി കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രേമലതാ അനിലാണ്.
2016 - 17 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി മന്ത്രി ഡോ കെടി ജലീല്‍ സമ്മാനിച്ചു. ചടങ്ങില്‍വെച്ച് ജില്ലാ തലത്തില്‍ മികച്ച പഞ്ചായത്തുകള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. മലപ്പുറം ജില്ലയില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിനാണ് ജില്ലയില്‍ ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം കോഡൂര്‍ പഞ്ചായത്ത് നേടി. പഞ്ചായത്ത് വിക്കി & ഗ്രാമസഭാ പോര്‍ട്ടലിന്റെ പ്രകാശനവും മന്ത്രി കെടി ജലീല്‍ നിര്‍വഹിച്ചു.

കണ്ണിറുക്കി സുന്ദരി പ്രിയ വാര്യയുടെ വിധി അറിയാൻ ഒരു ദിവസം കൂടി... അഴിയെണ്ണേണ്ടി വരുമോ സെൻസേഷണൽ താരം?
തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും വിക്കിയില്‍ ലഭ്യമാകും. ചട്ടത്തിലെ ഭേദഗതികള്‍ യഥാസമയം മനസ്സിലാക്കാനും കഴിയും. ലോകത്ത് എവിടെ താമസിക്കുന്ന മലയാളിക്കും വിക്കി വഴി പ്രാദേശിക വികസനത്തില്‍ ഇടപെടാമെന്നതും ഇതിന്റെ സവിശേഷതയാണ്.

മഞ്ഞളാംകുഴി അലി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എംഎല്‍എ, തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്, കെജിപിഎ ജനറല്‍ സെക്രട്ടറി അഡ്വ പി വിശ്വംഭരപണിക്കര്‍, പ്രസിഡന്റ് അഡ്വകെ തുളസി ടീച്ചര്‍, വൈസ് പ്രസിഡന്റ് തോമസ് വക്കത്താനം, കെ.ജി.പി.എ ജില്ലാ പ്രസിഡന്റ് എകെ നാസര്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അഹമ്മദ് സഗീര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെമുരളീധരന്‍ തുടങ്ങിയവര്‍ പുരസ്‌കാരദാന ചടങ്ങില്‍ സംബന്ധിച്ചു.

മികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി, മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് മന്ത്രിമികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി, മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

English summary
family on stage to perform kuchupudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X