കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ട ആത്മഹത്യ: നാല് പേര്‍ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലേഡ് മാഫിയ തലവനും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ടവരാണ് ഇവര്‍.

ആത്മഹത്യക്ക് പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്ന് തെളിഞ്ഞതിന് തൊട്ടുപിറകേ മാഫിയ നേതാവ് ബോംബ് കണ്ണനേയും സജില ഗന്ധി എന്ന സ്ത്രീയേയും അറസ്റ്റ് ചെയ്തിരുന്നു.

Blade Mafia

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സജില ഗന്ധിയുടെ ഭര്‍ത്താവ് ശ്രീകുമാര്‍, അരുണ്‍ കുമാര്‍ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പില്‍ ബോംബ് കണ്ണന്റെ സഹോദരന്‍മാരായ രാജേഷിന്റേയും സന്തോഷിന്റേയും പേരുകള്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

കടബാധ്യതയും ബ്ലേഡ് മാഫിയയുടെ ഭീഷണിയും കാരണം പേരൂര്‍ക്കട കിഴക്കേ മൂലയിലെ മനോഹരന്‍ ആശാരിയും കുടുംബവും ആണ് ആത്മഹത്യ ചെയ്തത്. മനോഹരന്‍ ആശാരിയുടെ മകന്‍ ബിജു, ബോംബ് കണ്ണന്റെ പക്കല്‍ നിന്ന് 45 ലക്ഷം രൂപ പലിശക്ക് കടം വാങ്ങിയിരുന്നു. ഈ പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കണ്ണന്റെ ഭീഷണി.

അരുണ്‍കുമാറില്‍ നിന്ന് 9 ലക്ഷവും, ശ്രീകുമാര്‍-സജില ദമ്പതിമാരില്‍ നിന്ന് 6 ലക്ഷവും ബിജു കടം വാങ്ങിയിരുന്നു. അടുത്ത ബന്ധുക്കളില്‍ നിന്നും വലിയ തുക ഇവര്‍ കടം വാങ്ങിയിരുന്നുവത്രെ. മെയ് 10 ശനിയാഴ്ച പണം മടക്കി നല്‍കാമെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ അന്നേ ദിവസം കുടുംബം കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു.

English summary
Family suicide at Thiruvananthapuram: 4 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X