തന്നെ ഫാന്‍സുകാര്‍ വളഞ്ഞിട്ട് തെറിവിളിച്ചുവെന്ന് അപര്‍ണ പ്രശാന്തി...
കോഴിക്കോട്: ആര്‍ക്കും സിനിമയെടുക്കാവുന്ന രീതിയില്‍ സാങ്കേതിക വിദ്യ വളര്‍ന്നതുപോലെ ആരെയും സിനിമാനിരൂപകനാക്കുന്നതാണ് സമൂഹമാധ്യമങ്ങളെന്ന് പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപണ്‍ ഫോറം അഭിപ്രായപ്പെട്ടു. ഏത് കാഴ്ചക്കാരനും സ്വന്തം അഭിപ്രായം രേപ്പെടുത്താന്‍ കഴിയുന്നുവെതാണ് സാമൂഹ്യ മാധ്യമ സിനിമാനിരൂപണത്തിന്റെ ഫലം.
പ്രത്യയശാസ്ത്ര ഭാരമില്ലാതെ എഴുതാന്‍ കഴിയുന്നു. ഉടന്‍ പ്രതികരണങ്ങള്‍ക്കും അവസരമുണ്ട്. സിനിമയെ പറ്റി പഠിക്കുന്നവര്‍ക്ക് സഹായകമായ നിരൂപണങ്ങള്‍ ഉണ്ടായെങ്കില്‍ ഇന്ന് ഗൗരവതരമായ നിരൂപണങ്ങള്‍ ഉണ്ടാവുന്നില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ പെയ്ഡ് നിരൂപകര്‍ ഏറെയാണ്. സിനിമ ഇറങ്ങിയ ആദ്യ ആഴ്ചത്തെ സാമൂഹ്യ മാധ്യമ പ്രതികരണങ്ങളെ വിശ്വസിക്കാനാവില്ലെന്നും 'നവമാധ്യമങ്ങളുടെ കാലത്തെ ചലച്ചിത്രനിരൂപണം’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ക്യാമറകള്‍ കളിക്കോപ്പായി ഉപയോഗിക്കപ്പെടുന്ന ഡിജിറ്റല്‍ ഡെമോക്രസിയുടെ കാലത്ത് സാങ്കേതിക സംവിധാനങ്ങളുടെ സൗകര്യത്തില്‍ ആര്‍ക്കും ചലച്ചിത്രകാരനാവാന്‍ കഴിയുന്നതുപോലെ ആര്‍ക്കും നിരൂപകനാവാനും കഴിയുന്നുവെന്ന് ചലച്ചിത്രനിരൂപകനും മോഡറേറ്ററുമായ പി.കെ ഗണേശന് അഭിപ്രായപ്പെട്ടു. സൈദ്ധാന്തികതയുടെ പിന്‍ബലമോ അക്കാദമികമായ അച്ചടക്കമോ ആവശ്യമില്ലാത്ത തുറന്ന അഭിപ്രായപ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ നിരൂപണങ്ങളുടെ പൊതുസ്വഭാവമെന്ന് നിരൂപക അപര്‍ണ പ്രശാന്തി പറഞ്ഞു. ഇവിടെ നിരൂപണം ജനാധിപത്യപരമാണ്. വര്‍ഗ, വര്‍ണ വിവേചനങ്ങളില്ല. സോഷ്യല്‍ മീഡിയയില്‍ എഴുതുന്നതിന് പ്രത്യേക ഭാഷയോ വിദ്യാഭ്യാസ യോഗ്യതയോ അനുഭവജ്ഞാനമോ ആവശ്യമില്ല. എഴുതിത്തുടങ്ങിയ കാലത്ത് പലവിധത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കടുത്ത ഭാഷയിലുള്ള തെറിവിളികള്‍ തന്നെയും കുടുംബത്തയും ഫാന്‍സ് അസോസിയേഷനുകള്‍ വിളിച്ചിട്ടുണ്ട്. പക്വതയില്ലാത്ത പ്രായത്തില്‍ ഇത്തരം അധിക്ഷേപങ്ങളെ നിയമപരമായി നേരിട്ടിരുന്നു. എന്നാലിന്ന് ഇത്തരം പ്രവണതകള്‍ക്ക് ചെവികൊടുക്കുന്നില്ല എന്നും അവര്‍ പറഞ്ഞു.
സിനിമയെ പ്രമോട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയയെയാണ് കച്ചവട സിനിമ ആശ്രയിക്കുന്നതെന്ന് കവിയും ചലച്ചിത്ര നിരൂപകനുമായ ശൈലന് അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയിലെ വളര്‍ച്ച ഇന്ന് നിരൂപണങ്ങളെ കൂടുതല്‍ പേരില്‍ എത്തിക്കുന്നവെന്നും ശൈലന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇതുവരെ തെറിയനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ അഭിപ്രായം പറയുന്നതിനെ അംഗീകരിക്കാത്ത സമൂഹമാണിത്. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന സ്ത്രീകള്‍ വ്യാപകമായി അധിക്ഷേപിക്കപ്പെടുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ടി.വി സുനീത പറഞ്ഞു. സ്ത്രീകളുടെ അഭിപ്രായത്തെ ആശയം കൊണ്ടല്ല അവരുടെ ലിംഗപദവിയെയും ശരീരത്തെയും ലക്ഷ്യംവെച്ചുകൊണ്ടാണ് പലരും നേരിടുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളുടെ കാലത്ത് നല്ല നിരൂപകരെ തേടി പ്രേക്ഷകര്‍ ഓണ്ലൈനിലത്തെുന്നുവെന്ന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു നേടിയ സംവിധായകന് രാഹുല്‍ രജി നായര്‍ പറഞ്ഞു. അന്‍വര്‍ അബ്ദുള്ള, കെ.ജെ സിജു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications