കടുത്ത ജലക്ഷാമം; കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ദുരിതത്തിലേക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജലസംഭരണമുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്കുശേഷമാണ് കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുന്നത്.
തിരുവനന്തപുരം: കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലേക്കെന്ന് റിപ്പോര്‍ട്ട്. മൂന്നു സംസ്ഥാനങ്ങളിലെ 76 ജില്ലകളില്‍ 54 എണ്ണവും വന്‍ വരള്‍ച്ച നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ മണ്‍സൂണിലുണ്ടായ കുറവാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
കര്‍ണാടകത്തില്‍ 79 ശതമാനമാണ് മഴക്കുറവുണ്ടായത്. പ്രധാന അണക്കെട്ടുകളിലെല്ലാം ഇപ്പോള്‍ത്തന്നെ വെള്ളം പാതിയായിക്കഴിഞ്ഞു. കുടിവള്ളത്തിനും വരും ദിവസങ്ങളില്‍ കടുത്ത ക്ഷാമം അനുഭവപ്പെട്ടേക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. ജലക്ഷാമത്തെ തുടര്‍ന്ന് ചില ജില്ലകളില്‍ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് ആളുകള്‍ ഒഴിഞ്ഞുപോകുന്നതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജലസംഭരണമുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്കുശേഷമാണ് കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുന്നത്. 14 ജില്ലകളും വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം 34 ശതമാനവും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ 69 ശതമാനവുമാണ് കേരളത്തില്‍ കുറവുണ്ടായത്.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, തിരുച്ചി, നാഗപട്ടണം, തിരുവാവൂര്‍, പുതുക്കോട്ടൈ തുടങ്ങിയ കര്‍ഷകര്‍ ഏറെയുള്ള ജില്ലകളിലെ ജലക്ഷാമം വലിയ തോതിലുള്ള വിളനഷ്ടമാണ് ഉണ്ടാക്കുക. കാവേരീ നദിയില്‍നിന്നുള്ള ജലത്തെ ആശ്രയിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ വന്‍ വരള്‍ച്ചയെ നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.












Click it and Unblock the Notifications