കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹലയുടെ വീട്ടിൽ മമ്മൂട്ടി എത്തിയോ?.... സത്യം ഇതാണ്, പ്രചരിക്കുന്നതിലധികവും വ്യാജ വാർത്തകൾ

Google Oneindia Malayalam News

ബത്തേരി: വയനാട് ബത്തേരിയിൽ ക്സാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിലെ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഷഹലയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സർവജന സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിധേഷവുമായി തെരുവിലിറങ്ങിയിരുന്നു. ഇതിനിടെ ഷഹലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളെ കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷഹലയുടെ ഇളയമ്മയും മാധ്യമപ്രവർത്തകയുമായ ഫസ്ന ഫാത്തിമ.

കുന്തം വിഴുങ്ങി നിൽക്കുന്നത് ആരെപ്പേടിച്ച്? എസ്എഫ്ഐയെ വലിച്ച് കീറി ഭിത്തിയിലൊട്ടിച്ച് വിടി ബൽറാം!കുന്തം വിഴുങ്ങി നിൽക്കുന്നത് ആരെപ്പേടിച്ച്? എസ്എഫ്ഐയെ വലിച്ച് കീറി ഭിത്തിയിലൊട്ടിച്ച് വിടി ബൽറാം!

സമൂഹമാധ്യമങ്ങളിൽ അധികവും പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് ഫസ്ന ഫാത്തിമ പറയുന്നു. ഷഹലയുടെ വീട്ടിൽ മമ്മൂട്ടി എത്തി എന്നതടക്കമുള്ള വാർത്തകൾ വ്യാജമാണെന്നും വ്യാജ വാർത്തകൾ പ്രചരിക്കുമ്പോൾ യഥാർത്ഥ വിഷയത്തിൽ ഗതിമാറിപോവുകയാണെന്ന് മറക്കരുതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഫസ്ന ഓർമിപ്പിക്കുന്നു.

വ്യാജ വാർത്തകൾ

വ്യാജ വാർത്തകൾ

ഫസ്ന ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വിനീതമായ അപേക്ഷ. ഷഹല മോളുടെ മരണവുമായി ബന്ധപ്പെട്ട് പല തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി കണ്ടു. മോളുടെ കാല്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ ഷഹലയുടേതല്ല. ഷഹലക്ക് പാമ്പു കടിയേറ്റത് ഇടതു കാല്‍ പാദത്തില്‍ വിരലിന് തൊട്ടു മുകളിലായാണ്. അല്ലാതെ ഉപ്പൂറ്റിയില്‍ അല്ല. പ്രചരിക്കുന്ന ചിത്രത്തില്‍ ഉപ്പൂറ്റിയിലാണ് കടിയേറ്റത് എന്ന തരത്തിലാണുള്ളത്. ഇത് വ്യാജമാണ്.

 ആ ഗായിക ഷഹലയല്ല

ആ ഗായിക ഷഹലയല്ല


മറ്റൊന്ന് ഷഹല മോള്‍ പാടിയതാണെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. അത് ഷഹലയല്ല. മോള്‍ നന്നായി പാടുമെങ്കിലും ഞങ്ങള്‍ അവളുടെ വീഡിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വീഡിയോയിലുള്ളത് മറ്റൊരു കുട്ടിയാണ്.

മമ്മൂട്ടി എത്തിയിട്ടില്ല

മമ്മൂട്ടി എത്തിയിട്ടില്ല

മൂന്നാമതായി ഇപ്പോള്‍ പ്രചരിക്കുന്നത് നടന്‍ മമ്മൂട്ടി ഷഹലയുടെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട സംഭവമാണ്. അത്തരത്തില്‍ മമ്മൂട്ടി വീട് സന്ദര്‍ശിക്കുകയോ കുടുംബത്തെ കാണുകയോ ചെയ്തിട്ടില്ല. യൂടൂബില്‍ വരെ മമ്മൂട്ടി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നതിനാല്‍ ഫോണ്‍ കോളുകളുടെ ബഹളമാണ്.

വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ

വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ

ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഗതിമാറി പോവുകയാണ്. നിലവില്‍ നമുക്ക് ഉയര്‍ത്തി കൊണ്ടുവരേണ്ട വിഷയം വയനാടിന്റെ ചികിത്സാ സംവിധാന രീതി മെച്ചപ്പെടുത്തുകയെന്നതാണ്. അതിനു അവിടെയൊരു മെഡിക്കല്‍ കോളജ് അത്യാവശ്യമാണ്. നിരവധി സ്വകാര്യ ആസ്പത്രികളുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങള്‍ക്ക് കോഴിക്കോടിനെ ആശ്രയിക്കാതെ പെട്ടെന്നു ചികിത്സ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജ് വരിക തന്നെ വേണം. അതിനായി നമുക്ക് ഓരോരുത്തര്‍ക്കും ഒന്നിച്ച് അണി ചേരാം... ഒറ്റക്കെട്ടായി.... ഷഹല ഒരു മാറ്റത്തിന് കാരണമാവട്ടെ...

ഫേസ്ബുക്ക് പോസ്റ്റ്

ഫസ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

വീഴ്ച പറ്റി

വീഴ്ച പറ്റി

അതേ സമയം ഷഹലാ ഷെറിന്റെ മരണത്തിൽ അധ്യാപകർക്കും ഡോക്ടർക്കും വീഴ്ച പറ്റിയെന്ന് സ്ഥിരീകരിക്കുന്നതാണ് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട്. ഒരു നിമിഷത്തെ ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ ഷെഹലയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നും ജില്ലാ ജഡ്ജി എ ഹാരിസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഷഹലയുടെ മരണത്തിൽ ബാലാവകാശ കമ്മീഷനും തെളിവെടുപ്പ് ആരംഭിച്ചു.

English summary
Fasna Fathima facebook post about fakenews related to shahala fathima's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X