ആറുമാസം മുമ്പ് വിവാഹം കഴിഞ്ഞയുവതി ഭര്‍തൃവീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു, മരണത്തില്‍ ദുരൂഹതയെന്ന പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ആറു മാസം മുംമ്പ്് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍.ചങ്ങരംകുളം നന്നംമുക്ക് തെക്കുമുറി താമസിക്കുന്ന ആനയിക്കല്‍ പടി സുമേഷിന്റെ ഭാര്യ ആതിര(21)ആണ് പൊള്ളലേറ്റ് മരിച്ചത്.ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള സിപിഎം ചട്ടുകമായി ജോയിന്റ് രജിസ്ട്രാര്‍ മാറി: കോണ്‍ഗ്രസ്

കിടപ്പുമുറിയില്‍ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പറയുന്നു. രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനും സാരമായി പൊള്ളലേറ്റു.പാലക്കാട് ജില്ലയിലെ ചെരിപ്പൂര്‍ സ്വദേശി ചക്കഞ്ചേരി ഉണ്ണികൃഷ്ണന്റെ മകളാണ് മരിച്ച ആതിര. ചങ്ങരംകുളം എഎസ്‌ഐ കെപി മനേഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി പ്രഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം തിരൂര്‍ അഡീഷ്ണല്‍ തഹല്‍സില്‍ദാര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

athira

മരിച്ച ആതിര

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും വീട്ടുകാരേയും പോലീസ് വിശദമായി ചോദ്യംചെയ്യും. രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനും സാരമായി പൊള്ളലേറ്റതായി പറയുന്നുണ്ടെന്നും വീട്ടുകാരെയും അയല്‍വാസികളെയുംചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Father gave case on daughter's mysterious death after marriage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്