സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള സിപിഎം ചട്ടുകമായി ജോയിന്റ് രജിസ്ട്രാര്‍ മാറി: കോണ്‍ഗ്രസ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള സി പി എമ്മിന്റെ ചട്ടുകമായി ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ മാറിയെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ്. നടുവണ്ണൂര്‍ റീജനല്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയും കോടതിയെ ധിക്കരിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ജോയിന്റ് രജിസ്ട്രാറെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മന്ത്രി ശൈലജ വിലകൂടിയ കണ്ണട വാങ്ങാന്‍ കാരണം? തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതില്‍ വിശദീകരണം

നടുവണ്ണൂരില്‍ സമാധാനപരമായി പുരോഗമിച്ചു വന്ന തിരഞ്ഞെടുപ്പിനിടയില്‍ വോട്ടര്‍മാര്‍ അല്ലാത്ത സി പി എം നേതാക്കള്‍ ഗൂണ്ടകളോടൊപ്പം എത്തി ബൂത്തില്‍ അതിക്രമിച്ചു കയറി നിര്‍ത്തി വെയ്പ്പിക്കുകയായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 45 ദിവസത്തിനകം നിര്‍ത്തിവെച്ച തിരഞ്ഞെടുപ്പ് തുടരാന്‍ ഉത്തരവിട്ടു. എന്നാല്‍ കോടതി ഉത്തരവിനെ മറികടന്ന് സംസ്ഥാന സഹകരണ കമ്മീഷന്‍ പഴയ വിജ്ഞാപനം റദ്ദു ചെയ്തു പുതിയ വിജ്ഞാപനം ഇറക്കി. വീണ്ടും കോടതിയെ സമീപിച്ച യു ഡി എഫ് തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ച സ്ഥാനത്ത് തുടരാന്‍ വിധി നേടി. ഡിസംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്കിടയില്‍ സഹകരണ കമ്മീഷന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് തിരഞ്ഞെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ വീണ്ടും ഉത്തരവു നേടുകയായിരുന്നു.

siddiqu

ഡിസംബര്‍ 19ന് ഡിവിഷന്‍ ബഞ്ച് ഇറക്കിയ ഇടക്കാല ഉത്തരവു പ്രകാരം 2018 ജനുവരി 18ന് എല്ലാ പെറ്റീഷനുകള്‍ക്കും അന്തിമ തീര്‍പ്പുകല്‍പ്പിക്കും. നിലവിലുള്ള അഡ്മിനിസ്‌ട്രേറ്ററെ മാറ്റുകയോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലേക്ക് അധികാരം കൈമാറുകയോ പാടില്ലെന്ന പ്രത്യേക പരാമര്‍ശവുമുണ്ട്. എന്നിട്ടും ബൂത്ത് കയ്യേറിയ കേസിലെ പ്രതികളായ സി പി എം നേതാക്കള്‍ അംഗങ്ങളായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ ബാങ്കിന്റെ അധികാര ചുമതല നല്‍കി ജോയിന്റെ രജിസ്ട്രാര്‍ ഉത്തരവിറക്കുകയായിരുന്നു. പിന്നീട് കോടതി അലക്ഷ്യം ഭയന്ന് ഉത്തരവു റദ്ദു ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിയമനത്തിന്റെയോ റദ്ദു ചെയ്തതിന്റെയോ ഉത്തരവ് ബന്ധപ്പെട്ട ബാങ്ക് സെക്രട്ടറിക്കു കൈമാറിയില്ലെന്നും സെക്രട്ടറിയെ ഫോണില്‍ വിളിച്ചു വിവരം അറിയ്ക്കുക മാത്രമാണ് ചെയ്തതെന്നും സിദ്ദിഖ് പറഞ്ഞു.

ബാങ്ക് ഭരണ സമിതിയുടെ മിനുറ്റസ് ബുക്ക് ഇപ്പോഴും പ്രതികള്‍ കൈവശം വെച്ചിരിക്കുകയാണ്. കോടതി വിധിയെ മറികടന്ന് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു കൂട്ടു നിന്ന ജില്ല ജോയിന്‍ രജിസ്‌ട്രോറെ പുറത്താക്കണമെന്നും കോടതി വിധിയെ പോലും വെല്ലുവിളിച്ചവര്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഋഷികേശന്‍, കെ പി സി സി നിര്‍വാഹകസമിതി അംഗം രാമചന്ദ്രന്‍ , ഡി സി സി ഭാരവാഹികളായ ടി ഗണേശ് ബാബു, പി എം അബ്ദുറഹ്മാന്‍, നിജേഷ് അരവിന്ദ്, ചോലക്കല്‍ രാജേന്ദ്രന്‍ സംബന്ധിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress about Joint registrar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്