മദ്യലഹരിയില്‍ പിതാവ് എട്ടുവയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു
കായംകുളം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ സ്വന്തം വീട്ടില്‍ നിന്നുതന്നെ ഉണ്ടാകുന്ന ലൈംഗിക പീഡനങ്ങളും ശാരീരിക പീഡനങ്ങളും വര്‍ദ്ധിച്ചുവരവെ മറ്റൊരു സംഭവം കായംകുളത്തുനിന്നും പുറത്തുവന്നു. എട്ടുവയസുകാരിയായ സ്വന്തം മകളുടെ ദേഹത്ത് പിതാവ് ചൂടുവെള്ളമൊഴിച്ച ദാരുണ സംഭവം കായംകുളം ഭരണിക്കാവില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് കുട്ടിയുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവായ ഭരണിക്കാവ് സ്വദേശി ശശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ശശി ഭാര്യയുമായി വഴക്കുണ്ടാക്കുകയും അവരെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. ഞായറാഴ്ചയും ഇയാള്‍ പതിവുപോലെ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഭാര്യയുടെ ദേഹത്ത് ഇയാള്‍ ചൂടുവെള്ളമൊഴിക്കുകയും ചെയ്തു. തടയാനായി ചെന്ന കുട്ടിയുടെ ദേഹത്തേക്കും ഇയാള്‍ ചൂടുവെള്ളം ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ മാതാവും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്ഥിതി പരിശോധിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്തിടെ കുട്ടികള്‍ക്കെതിരെയുള്ള പലതരത്തിലുള്ള പീഡന വാര്‍ത്തകളും കേരളത്തില്‍ ഞെട്ടലുളവാക്കിയിരുന്നു. മാതാപിതാക്കളുടെ മര്‍ദ്ദമനേറ്റ് മരിച്ച അദിഥിയും, പിതാവിന്റെ അടിയേറ്റു ബുദ്ധിമാന്ദ്യം സംഭവിച്ച ഷെഫീക്കും രക്ഷിതാക്കളുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായവരാണ്.












Click it and Unblock the Notifications