കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുറഹ്‌മാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്; വര്‍ഗീയ പരാമര്‍ശവുമായി ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ ആക്ഷേപിച്ച ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്. മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞത്. അബ്ദുറഹ്‌മാന്‍ സമരക്കാര്‍ക്കെതിരായ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ വര്‍ഗീയ പരാമര്‍ശം.

അബ്ദുറഹ്‌മാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി. അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ മന്ത്രിയാണ് എന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചിരുന്നത് എന്നും എന്നാല്‍ അദ്ദേഹം തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്ക് വേണ്ടിയാണ് എന്നും ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അഴിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് നമ്മള്‍ കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

1

അബ്ദുറഹ്‌മാനും സി പി ഐ എം ഗുണ്ടകളുമാണ് വിഴിഞ്ഞത്ത് അഴിഞ്ഞാടിയത് എന്നും അതുകൊണ്ട് രാജ്യദ്രോഹികളെന്ന് ഞങ്ങളെ വിളിക്കാന്‍ മാത്രം തരംതാണുപോയ അബ്ദുറഹ്‌മാനാണ് രാജ്യദ്രോഹി എന്നും ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് ആരോപിച്ചു. മന്ത്രിയെ അടിയന്തരമായി പുറത്താക്കണം എന്നും ദേശീയപതാക നേരാംവണ്ണം ഉയര്‍ത്താന്‍ അറിയാത്തവരാണ് തങ്ങളെ രാജ്യദോഹിയെന്ന് വിളിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടം കയറി മുടിഞ്ഞ ജോലിക്കാരി എല്ലാം പറഞ്ഞു, ഒടുവില്‍ നയന്‍താര ചെയ്തത് ഇങ്ങനെ; തുറന്നുപറഞ്ഞ് വിഘ്‌നേഷിന്റെ അമ്മകടം കയറി മുടിഞ്ഞ ജോലിക്കാരി എല്ലാം പറഞ്ഞു, ഒടുവില്‍ നയന്‍താര ചെയ്തത് ഇങ്ങനെ; തുറന്നുപറഞ്ഞ് വിഘ്‌നേഷിന്റെ അമ്മ

2

ദേശീയഗാനം അച്ചടക്കത്തോട് കൂടി പാടാന്‍ പഠിച്ചിട്ടുള്ളവരാണ് തങ്ങള്‍ എന്നും ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. ഞങ്ങള്‍ വലിയ പീരങ്കിപ്പടയെ നേരിട്ടിട്ടുള്ളവരാണ്. അബ്ദുറഹ്‌മാന്റെ വിടുവായത്തവുമായി വന്നാല്‍ നമുക്ക് സമരപ്പന്തലില്‍ വെച്ചു കാണാം എന്നും ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് വ്യക്തമാക്കി. അബ്ദുറഹ്‌മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത് എന്നും തങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്‌മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു എന്നും ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞുതുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

3

നേരത്തെ വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ ആണ് അബ്ദുറഹ്‌മാന്‍ വിവാദ പ്രസ്താവന നടത്തിയത്. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല എന്നും ഇതിലും വലിയ തടസം നീക്കിയിട്ടുണ്ട് എന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം തടയുന്നവര്‍ രാജ്യദ്രോഹികളാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യംരണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

4

താഴ്ന്ന് കൊടുക്കുന്നതില്‍ സര്‍ക്കാരിന് പരിധിയുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് സംശയമില്ല. പുറത്തുള്ളവര്‍ക്ക് സംശയമുണ്ടാകാം എന്നും എന്നാല്‍ അതൊക്കെ വെറുതെയാണെന്ന് ബോധ്യപ്പെടും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പദ്ധതിയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ കണ്ണീര്‍ വീഴില്ല എന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

5

പത്ത് പേരും കുറച്ച് ഗുണ്ടകളും ചേര്‍ന്ന് വികസനം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല എന്നും ദേശീയപാത വികസനം, എയര്‍പോര്‍ട്ടുകളുടെ വിപുലീകരണം, ഗെയില്‍ പെപ്പ് ലൈന്‍ ഉള്‍പ്പെടെ വികസന പ്രവൃത്തിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഈ നാട് കണ്ടതാണ് എന്നുമാണ് അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നത്. കേരളം ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

6

വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ സദ്യയും കഴിച്ചു പോയവര്‍ ആണ് ഇപ്പോള്‍ നിലപാട് മാറ്റിയത്. ഇതിന് പിന്നില്‍ മറ്റു തില താല്പര്യങ്ങള്‍ ആണ്. രാജ്യത്തെ സ്നേഹിക്കുന്ന ആര്‍ക്കും വിഴിഞ്ഞം പദ്ധതിക്ക് എതിരെ നിലപാട് സ്വീകരിക്കാന്‍ ആവില്ല എന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നു. ഇതാണ് സമരക്കാരേയും ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനേയും ചൊടിപ്പിച്ചത്.

English summary
Father theodosius d’cruz derogative statement against Minister V Abdurahman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X