കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർശന നടപടിയെടുക്കണം, കോടിയേരി ബാലകൃഷ്ണന് എതിരെ വനിതാ കമ്മീഷന് പരാതി നല്‍കി ഫാത്തിമ തെഹ്ലിയ

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരെ വനിതാ കമ്മീഷന് പരാതി നല്‍കി ഫാത്തിമ തെഹ്ലിയ. കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് എതിരെയാണ് ഫാത്തിമ തെഹ്ലിയ പരാതി നല്‍കിയിരിക്കുന്നത്. ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ആണ് ഫാത്തിമ തെഹ്ലിയ. സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ വിവാദ പ്രസ്താവന നടത്തിയത്.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

സിപിഎമ്മിലെ വനിതാ പ്രാതിനിധ്യത്തെ കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. സിപിഎം സംസ്ഥാന സമിതി അടക്കം പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളിലും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ പ്രാതിനിധ്യം 50 ശതമാനം ആക്കുമോ എന്നുളള ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞത് നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുകയാണോ അതോ പ്രായോഗികമായ നിര്‍ദേശം നല്‍കുകയാണോ എന്നാണ്. 50 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നല്‍കിയാല്‍ പാര്‍ട്ടി തകരുമെന്നാണ് കോടിയേരി ഉദ്ദേശിച്ചത് എന്നാരോപിച്ചാണ് വിവാദം. കോടിയേരിയുടെ പ്രസ്താവന പൊതു പ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കർശന നടപടി വേണമെന്നും ഫാത്തിമ തെഹ്ലിയ ആവശ്യപ്പെട്ടു.

6

ഫാത്തിമ തെഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പ്:

കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി.
From,
Adv. K. Fathima Thahiliya
Ex- Vice President
MSF National Committee
To,
The Chairperson,
State Women Commission, Kerala
Sub: കഴിഞ്ഞ ദിവസം സി.പി.എം പാർട്ടി സെക്രട്ടറി നടത്തിയ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട്.
മാഡം,
സി.പി.എമ്മിന്റെ പുതിയ കേരള സംസ്ഥാന കമ്മിറ്റി ഇന്നലെ നിലവിൽ വന്നിരുന്നു. കമ്മിറ്റിയുടെ സെക്രട്ടറിയായി സഖാവ് കൊടിയേരി ബാലകൃഷ്ണൻ ചുമതലയേറ്റത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ? എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ഗുരുതരവും പൊതു പ്രവർത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുമുള്ളതാണ്. മാധ്യമങ്ങളോട് പ്രതികരിക്കവെ പാർട്ടി കമ്മിറ്റിയിൽ അമ്പത് ശതമാനം സംവരണം സ്ത്രീകൾക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങൾ ഈ പാർട്ടി കമ്മിറ്റിയെ തകർക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പൊതുജന സമക്ഷം ചോദിക്കുന്നുണ്ട്. ഇത് പൊതു പ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രതീക്ഷാപൂർവ്വം
അഡ്വ. ഫാത്തിമ തഹിലിയ

നിശബ്ദത വെടിയാൻ നടി; നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് മനസ് തുറക്കുന്നു..വീഡിയോയുമായി ബർഖ ദത്ത്നിശബ്ദത വെടിയാൻ നടി; നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് മനസ് തുറക്കുന്നു..വീഡിയോയുമായി ബർഖ ദത്ത്

കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും കോടിയേരിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പി ശശിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിനേയും ബിന്ദു കൃഷ്ണ വിമർശിച്ചു.. ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ' വനിതാ നേതാക്കളോടുള്ള പുരുഷ നേതാക്കന്മാരുടെ സമീപനം ശരിയല്ലെന്നും, അതിന് എതിരെയുള്ള പരാതി പോലും പാർട്ടി പരിഗണിക്കുന്നില്ല എന്നും മന്ത്രി ശ്രീമതി ആര്‍.ബിന്ദു ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയും നടത്തിയിരുന്നു.

Recommended Video

cmsvideo
Suresh Gopi MP invites Fathima Thahliya to join BJP

എന്നാൽ പീഡനക്കേസിൽ ഉൾപ്പെട്ട ശ്രീ പി.ശശിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സിപിഎം സമ്മേളനം കൈക്കൊണ്ട നടപടി തികച്ചും സിപിഎമ്മിൻ്റെ സ്ത്രീവിരുദ്ധത അരക്കിട്ടുറപ്പിക്കുന്നതാണ്. സ്ത്രീ സംരക്ഷകരെന്ന് വലിയ വായിൽ പ്രസംഗിക്കുകയും അതേസമയം സ്ത്രീകൾക്കും, അവരുടെ അഭിപ്രായങ്ങൾക്കും വെറും പുല്ലുവില കൽപ്പിക്കുകയും ചെയ്യുന്ന സിപിഎം സ്വയം തിരുത്താൻ തയ്യാറാകണം'.

English summary
Fathima Thahiliya files complaint against Kodiyeri Balakrishnan over his comment against women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X