Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘികളുടേത് മുസ്ലീം വിരുദ്ധതയാണ്, എസ്എഫ്ഐ സ്വയം പരിഹാസ്യരാവുകയാണെന്ന് ഫാത്തിമ തഹ്‍ലിയ

കോഴിക്കോട്; തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൃത്ത മത്സരം സംഘടിപ്പിക്കാനൊരുങ്ങുന്ന കുസാറ്റ് എസ്എഫ്‌ഐ നടപടിക്കെതിരെ എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ.മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും ഡാൻസ് സംഘികൾ എതിർത്തത് സദാചാര പ്രശനം കാരണമല്ല മറിച്ച് സ്ലിം വിരുദ്ധയാണെന്നും ഈ മുസ്ലിം വിരുദ്ധതയെ അഡ്രസ് ചെയ്യാതെ ഡാൻസ് മത്സരം നടത്തി പ്രതിഷേധിക്കുന്നവർ സ്വയം പരിഹാസ്യരാകുകയാണെന്നും തെഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

Fathima Thahliya

മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും ഡാൻസ് സംഘികൾ എതിർത്തത് സദാചാര പ്രശനം കാരണമല്ല. നവീനും ജാനകിയും നാളെ ഒരുമിച്ച് മെഡിക്കൽ ക്ലിനിക്ക് ആരംഭിച്ചാലും സംഘികൾ പ്രകോപികതരാകും. ഒരു മുസ്ലിം ആണ്കുട്ടിയോട് ഹിന്ദു പെണ്കുട്ടി സൗഹൃദം സ്ഥാപിക്കുന്നതാണ് സംഘികളുടെ പ്രശ്നം.

ഡാൻസ് വിരുദ്ധതയല്ല മുസ്ലിം വിരുദ്ധയാണ് മൂലകാരണം. ഈ മുസ്ലിം വിരുദ്ധതയെ അഡ്രസ് ചെയ്യാതെ ഡാൻസ് മത്സരം നടത്തി പ്രതിഷേധിക്കുന്നവർ സ്വയം പരിഹാസ്യരാകുകയാണ്. ഉപരിപ്ലവമായ നാട്യപ്രകടനങ്ങളല്ല, വി.എസ് അച്യുതാനന്ദനും ജോസ് കെ മാണിയും ഉൾപ്പെടെയുള്ള ലൗ ജിഹാദ് പ്രചാരകരെ ആശയപരമായി നേരിടുകയാണ് വേണ്ടത്.
അഡ്വ. ഫാത്തിമ തഹിലിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+