കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പേരുമായി ഒരു പെണ്ണ് ശബരിമലയിലേക്ക് നടന്നടുത്തപ്പോൾ പിടഞ്ഞത് എന്റെ ഹൃദയം കൂടിയാണ്; കുറിപ്പ്

  • By Goury Viswanathan
Google Oneindia Malayalam News

ശബരിമലയിലെ സ്ത്രീപ്രവേശനവും ഇതേച്ചൊല്ലിയുണ്ടായ പ്രക്ഷോഭങ്ങളുമാണ് കുറച്ച് ദിവസങ്ങളായി പ്രധാന ചർച്ചാവിഷയം. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിയിട്ടും തുലാമാസ പൂജകൾക്കായി നട തുറന്നപ്പോഴും സ്ത്രീപ്രവേശനം സാധ്യമായില്ല. പത്തോളം സ്ത്രീകൾ സന്നിധാനത്തെത്താൻ സന്നദ്ധരായി എത്തിയെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് മടങ്ങുകയായിരുന്നു. സ്ത്രീ പ്രവേശനത്തെ എതിർത്ത് വലിയ പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും വിധിയെ സ്വാഗതം ചെയ്യുന്നവരും കുറവല്ല.

ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു; ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രിശബരിമലയെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു; ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ പ്രവേശിക്കാൻ പുരോഗമനവാദികളും ആക്ടിവിസ്റ്റുകളും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടുന്ന ഡോക്ടറുടെ കുറിപ്പ് വൈറൽ. ഒരു ആർഷഭാരത ഹിന്ദുവല്ലാത്ത തനിക്ക് ഇത്രയും വേദന ഉണ്ടായെങ്കിൽ ഭക്തരുടെ വികാരം എന്താണെന്ന് തനിക്ക് ഊഹിക്കാൻ കഴിയുമെന്നും മുസ്ലീം പേരുമായി ഒരു പെണ്ണ് ശബരിമലയിലേക്ക് പോയപ്പോൾ പിടഞ്ഞത് തന്റെ ഹൃയദം കൂടിയാണെന്നും ഡോക്ടർ ഫസൽ റഹ്മാൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഡോക്ടർ ഫസൽ റഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.

ശബരിമലയിൽ പോയിട്ടുണ്ട്

ശബരിമലയിൽ പോയിട്ടുണ്ട്

താൽക്കാലികമായെങ്കിലും എല്ലാം കെട്ടടങ്ങിയത് കൊണ്ട് മാത്രം പറയുന്നു. ഞാനും പോയിട്ടുണ്ട് ശബരിമലയിൽ.. വീട്ടുകാരറിയാതെ ,നാട്ടുകാരറിയാതെ, ഉറ്റകൂട്ടുകാർ മാത്രമറിഞ്ഞു കൊണ്ട്. എംബിബിഎസ് നാലാം വർഷ വിദ്യാർത്ഥിയായിരിക്കെ. കൂട്ടുകാരന്റെ വീട്ടിൽ നിന്നും പൂജയൊക്കെ ചെയ്ത് ഇരുമുടിക്കെട്ട് കെട്ടി ,വ്രതശുദ്ധിയോടെത്തന്നെ..

മറക്കാൻ പറ്റാത്ത അനുഭവം

മറക്കാൻ പറ്റാത്ത അനുഭവം

18-ആം പടി കയറി അയ്യപ്പസന്നിധിയിലെത്തി അയ്യപ്പദർശനം നടത്തിയത് ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരനുഭവം തന്നെയായിരുന്നു. ശരണമന്ത്രങ്ങളുടെ താളലയങ്ങൾ കൊണ്ട് തീർക്കുന്ന ഒരു മാസ്മരിക നിർവൃതിയുടെ ഭക്തി സാന്ദ്രമായ ഒരവസ്ഥ. ജീവിതത്തിലിന്നു വരെ അനുഭവിച്ചതിൽ ഏറ്റവും ശക്തമായ ഭക്തികൊണ്ടുണ്ടാവുന്ന ഉന്മാദാവസ്ഥ . അത് ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ അപ്പുറത്തായിരുന്നു .

 നിങ്ങളുടെ വേദന മനസിലാക്കുന്നു

നിങ്ങളുടെ വേദന മനസിലാക്കുന്നു

ഒരു ആർഷഭാരത ഹിന്ദുവല്ലാത്ത ഇസ്‌ലാം മത വിശ്വാസിയായ എനിക്ക് ഉണ്ടായതിതാണെങ്കിൽ , ഭക്തരുടെ വികാരം എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവഹിക്കാവുന്നതേയുള്ളൂ. മാലയിട്ട അയ്യപ്പ ഭക്തരായ കൂട്ടുകാരെ പേര് ചൊല്ലി വിളിക്കുമ്പോൾ അവരെ ബഹുമാനപൂർവ്വം സ്വാമിയെന്നു വിളിക്കണമെന്നും, നമ്മൾ കാശ് മുടക്കി മക്കയിൽ ഹജ്ജിനു പോവുന്ന പോലെയാണ് അവർ നോമ്പെടുത്തു മലയിൽ പോവുന്നതെന്നും, വീട്ടിൽ വരുന്ന ജോലിക്കാരിൽ ആരെങ്കിലും ഒരാൾ മാലയിട്ടെങ്കിൽ തന്നെ ബാക്കിയുള്ളവർക്ക് പോലും മീനും ഇറച്ചിയും ഉണ്ടാക്കി കൊടുക്കാതെ അവരുടെ വൃതശുദ്ധിയെ ബഹുമാനിക്കുന്ന ഉമ്മയുടെ മകനായത് കൊണ്ടാണോ എന്നറിയില്ല ,

മുസ്ലീം പേരുമായി നടന്നടുത്തപ്പോൾ

മുസ്ലീം പേരുമായി നടന്നടുത്തപ്പോൾ

ശബരിമലയിലും ,എന്തിന് എല്ലാ മുസ്ലിം പള്ളികളിൽ പോലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും , ഇന്നല്ലെങ്കിൽ നാളെ ഈ സ്ത്രീ വിവേചനം അവസാനിക്കുമെന്നും ,ശബരിമലയിൽ ത്തന്നെ സ്ത്രീപ്രവേശനം സാധ്യമാവുമെന്നും വിശ്വസിക്കുന്ന ആളായിട്ടു കൂടി...ഒക്ടോബർ 19 ന് ...
ഹിന്ദുക്കളുടെ മക്കയായ ശബരിമല എന്ന പുണ്യഭൂമിയിലേക്ക് മുസ്‌ലിം പേരുമായി ഒരു പെണ്ണ് നടന്നടുത്തപ്പോൾ ഹിന്ദുസഹോദരന്മാരേ നെഞ്ച് പിടഞ്ഞത് നിങ്ങളുടേത് മാത്രമായിരുന്നില്ല.
എന്റേത് കൂടിയായിരുന്നു...

നിങ്ങൾക്കൊപ്പം പ്രാർത്ഥിച്ചു

നിങ്ങൾക്കൊപ്പം പ്രാർത്ഥിച്ചു

ആർത്തവം അശുദ്ധിയാണെന്നോ പെണ്ണ് കയറിയാൽ അയ്യപ്പന്റെ ചൈതന്യം കുറഞ്ഞുപോവുമെന്നോ വിശ്വസിക്കാതിരുന്നിട്ട് കൂടി ഞാനും നിങ്ങളോടൊപ്പം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ...
അവർക്ക് അവിടേക്ക് കയറാൻ സാധ്യമാവരുതേ എന്ന് .

ഞാനും സന്തോഷിച്ചു

ഞാനും സന്തോഷിച്ചു

രണ്ട്‌ വർഷത്തോളമായി രെഹ്‌ന ഫാത്തിമയുടെയും അവരുടെ ഭർത്താവിന്റെയും ഫേസ്ബുക്ക് ഫ്രണ്ട് ആയിരിക്കുക വഴി അവരുടെ പുരോഗമന പ്രവർത്തനങ്ങളെയും ബോഡി പൊളിറ്റിക്സിനേയുമെല്ലാം സപ്പോർട്ട് ചെയ്യുമ്പോഴും അവരുടെ ശബരിമല പ്രവേശനം ഭക്തി കൊണ്ടോ അയ്യപ്പനോടുള്ള സ്നേഹം കൊണ്ടോ അല്ലെന്ന ഉറച്ച സംശയമുള്ളതിനാൽ അത് പരാജയപ്പെട്ടു കണ്ടപ്പോൾ നിങ്ങളുടെയൊപ്പം ഞാനും സന്തോഷിക്കുന്നുണ്ടായിരുന്നു...ആശ്വസിക്കുന്നുണ്ടായിരുന്നു...

സുരക്ഷിതരാവില്ല

സുരക്ഷിതരാവില്ല

10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള പെണ്ണ് കയറിയാൽ ശബരിമലയുടെയും അയ്യപ്പന്റേയും ചൈതന്യത്തിന് കോട്ടം തട്ടുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്ന അവർണ്ണരും സവർണ്ണരും ആയ അയ്യപ്പഭക്തന്മാർ ശരണമന്ത്രത്തിന്റെ താളലയം കൊണ്ട് നേടിയെടുക്കുന്ന ഭക്തിയുടെ ഉന്മാദാവസ്ഥയിൽ നിൽക്കുമ്പോൾ... പോലീസിന്റെയോ എന്തിന് പട്ടാളത്തിന്റെയോ അകമ്പടിയോടെയാണെങ്കിലും അവിടെ ഒരു സ്ത്രീയും സുരക്ഷിത ആയിരിക്കില്ല എന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദേശസ്നേഹവും ഭരണഘടനയും ഫാഷിസവും വർഗീയതയും പുരോഗമനവും എല്ലാം അവിടെ വെറും വാക്കുകൾ മാത്രമായിരിക്കും.

കാത്തിരിക്കേണ്ടി വരും

കാത്തിരിക്കേണ്ടി വരും

അപ്പോ പുരോഗമനവാദികളേ ആക്ടിവിസ്റ്റുകളേ....നിങ്ങൾ കാത്തിരിക്കേണ്ടി വരും. ഇനിയും കാത്തിരിക്കേണ്ടി വരും...റെഡി ടു വെയിറ്റ് എന്നു തന്നെ പറയേണ്ടി വരും. ഭക്തസമൂഹം സ്വയം റെഡി ആവും വരെയെങ്കിലും...

ഫേസ്ബുക്ക് പോസ്റ്റ്

ഡോക്ടർ ഫസൽ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഐജി ശ്രീജിത്ത് കരഞ്ഞതെന്തിന്? ഐജിയുടെ ഭക്തിയും വിശ്വാസവും വെളിപ്പെടുത്തി സംഗീത ലക്ഷ്മണഐജി ശ്രീജിത്ത് കരഞ്ഞതെന്തിന്? ഐജിയുടെ ഭക്തിയും വിശ്വാസവും വെളിപ്പെടുത്തി സംഗീത ലക്ഷ്മണ

English summary
fazal rahman facebook post on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X