• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

' പ്രവാസിയുടെ ലഗേജിനു മേല്‍ മുസ്‌ലിം ടാഗ് പതിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍'; ചര്‍ച്ചയായി കുറിപ്പ്

ജയ്പൂര്‍: പ്രവാസിയായ മലയാളിക്ക് ജയ്പൂര്‍ വിമാനത്താവളത്തില്‍ മതവിവേചനം നേരിടേണ്ടി വന്നതായി ആരോപണം. ഇത് സംബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടറും ലോക കേരള സംഭാംഗവുമായ പിഎം ജാബിര്‍ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം.

മുസ്ലിമായതിന്‍റെ പേരില്‍ തന്‍റെ സുഹൃത്തിന് ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമാണ് ജാബിര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മുസ്ലിം ടാഗ്

മുസ്ലിം ടാഗ്

ഗള്‍ഫില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോയ തന്‍റെ സുഹൃത്തിനെ വിമനാത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ചോദ്യം ചെയ്യുകയും ലഗേജിന് മുകളില്‍ മുസ്ലിം എന്നെഴുതിയ പ്രത്യേക ടാഗ് പതിച്ചെന്നുമാണ് ജാബിര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

 ജയ്പൂരിലേക്ക്

ജയ്പൂരിലേക്ക്

മുസ്ലീം പേരുകാരനാകുക. അതും കേരളത്തിൽ നിന്നുമുള്ളയാൾ. ഇതിലും വലിയ അപരാധം വേറെയില്ല, ജയ്പൂർ ഏർപോർട്ട് സെക്യൂരിറ്റിയുടെ കണ്ണിൽ! ഒരു ഗൾഫ് രാജ്യത്ത് നിന്നും ജയ്പൂരിലേക്ക് പോയ മലയാളിയായ എന്റെ സുഹൃത്തിന് നാലു ദിവസം മുമ്പു വളരെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുഭവമുണ്ടായി.

ലഗ്ഗേജ് എടുക്കാൻ പോയപ്പോള്‍

ലഗ്ഗേജ് എടുക്കാൻ പോയപ്പോള്‍

എമിഗ്രേഷൻ നടപടികൾക്കു ശേഷം ക്യാബിന്‍ ബാഗ് പരിശോധിക്കുന്നിടത്ത് വെച്ചു അദ്ദേഹം വീണ്ടും ചോദ്യം ചെയ്യലിനും പാസ്പോർട്ട് വാങ്ങിച്ചു വെച്ചതിനു ശേഷം ശരീര പരിശോധനക്കും വിധേയനായി. ലഗ്ഗേജ് എടുക്കാൻ ചെന്നപ്പോഴാണ് മുസ്ലിം എന്ന സ്റ്റിക്കര്‍ പതിച്ചത് കാണുന്നത്.

മറ്റു മൂന്നു പേർക്കും

മറ്റു മൂന്നു പേർക്കും

ജയ്പൂറിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു അദ്ദേഹം. അതേ ഫ്ലൈറ്റില്‍ ഉണ്ടായിരുന്ന മുസ്ലിം നാമധാരികളായ മറ്റു മൂന്നു പേർക്കും ഇതേ അനുഭവമുണ്ടായി. കേരളക്കാർ, അതും മുസ്ലീം നാമങ്ങളുള്ളവർ എന്ന 'അപരാധ'മാണ് ഇവർ ചെയ്തത്. സങ്കടപ്പെടണോ രോഷം കൊള്ളണോ പ്രതിഷേധിക്കണോ? എന്താണ് നാം ചെയ്യേണ്ടത്- ജാബിര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സമാന അനുഭവം ഉണ്ടായി

സമാന അനുഭവം ഉണ്ടായി

ജാബിറിന്‍റെ പോസ്റ്റിനു താഴെ നിരവധി പേര്‍ സമാന രീതിയിലുള്ള അനുഭവം താങ്കള്‍ക്കും ഉണ്ടായതായി കമന്റു ചെയ്തിട്ടുണ്ട്. അതേസമയം മറ്റു ചിലര്‍ ഇതൊരു വ്യാജ പ്രചാരണമാണെന്ന ആരോപണവും മുന്നോട്ട് വെക്കുന്നുണ്ട്.

സംഘപരിവാര്‍ ഭരണ കൂടം നമ്മുടെ സംസ്കാരത്തെ തകര്‍ത്ത് ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണെന്നാണ് സതീശന്‍ കോട്ടക്കല്‍ എന്നയാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

ബോംബെയിൽ

ബോംബെയിൽ

ഇതേ അനുഭവം ബോംബെയിൽ വെച്ചു എനിക്ക് നേരിട്ടിട്ടുണ്ടെന്നാണ് അക്കു അക്ബര്‍ എന്നയാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ലഗ്ഗേജ് മാർക്ക് ചെയ്യുകയും ഹാൻഡ് ബാംഗ് പിടിച്ചു വെക്കുകയും ചെയ്തു ഭാഷ അറിയുന്നത് കൊണ്ടു നല്ലോണം തർക്കിച്ചു. വേറെ ഒരു ഉദ്യോഗസ്ഥൻ ഇടപെട്ട് ബുദ്ധിമുട്ടിച്ചതിൽ സോറി പറഞ്ഞു വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ പ്രചരണമാണോ

വ്യാജ പ്രചരണമാണോ

അതേസമയം തന്നെ ഇതൊരു വ്യാജ പ്രചരണമാണെന്ന ആരോപണവുമായി നിരവധി ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഗൾഫ് രാജ്യത്ത് നിന്നും ജയപൂറിലേക്ക്‌ പോയ ഫ്ലറ്റ് , അപ്പോൾ സ്റ്റിക്കർ സ്വാഭാവികമായും ഗൾഫ് രാജ്യത്ത് നിന്നും ഒട്ടിച്ചതായാണ് കരുതേണ്ടത് ! അല്ലാതെ ഇന്ത്യയിൽ നിന്ന് ആകാൻ ഇടയില്ല. സത്യവസ്ഥ പുറത്ത് വരേണ്ടിയിരിക്കുന്നു. ഫളിയറ്റ് നമ്പർ നോക്കി എയർലയിസിൽ അന്വേഷിച്ചാൽ ശരിയായ വിവരം ലഭിക്കുമെന്നാണ് അബ്ദുള്‍ റഷീദ് എന്നയാള്‍ അഭിപ്രായപ്പെടുന്നത്.

അയാളുടെ പേരായിരിക്കും

അയാളുടെ പേരായിരിക്കും

G9 - 161 ഫ്ലൈറ്റ് ഷാർജയിൽ നിന്ന് ദമാമിലേക്കുള്ളതാണ്. ഇത് ഗൂഗിൾ ചെതാൽ അറിയാം. G9 161 എന്ന് അടിച്ചാൽ ഫ്ലൈറ്റ് വിശദാമശങ്ങൾ ലഭിക്കും. എന്തായാലും ഇത് ഇന്ത്യയുമായി ബന്ധമുള്ളതല്ല. ഇനി മുസ്ലീം. അത് ഇവിടെ പലരും പറഞ്ഞതുപോലെ അയാളുടെ പേരായിരിക്കും. അതാകാതെ വയ്യ. വെറുതെ ആളുകളെ ഭീതിയിലാഴ്ത്തുന്ന പോസ്റ്റുകൾ ഇടരുത്. വിശേഷിച്ച് ഇന്നത്തെ സാഹചര്യത്തിൽ. പി എം ജാബിറിനെ പോലുള്ള ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നാണ് എം ഫൈസല്‍ എന്നയാള്‍ കമന്‍റ് ബോക്സില്‍ കുറിക്കുന്നത്.

പേര് വെളിപ്പെടുത്തണം

പേര് വെളിപ്പെടുത്തണം

ബഗ്ലാദേശി പൗരൻ മാർക്ക് മുസ്ലിം എന്ന് നെയിം ഉണ്ട് ആ ബാർകോഡ് നെയിം ആരെങ്കിലും ദുരുപയോഗം ചെയ്ത ആണോ എന്ന് ഉറപ്പു വരുത്തണമെന്നാണ് മറ്റു ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഈ അനുഭവം നേരിടേണ്ടി വന്ന സുഹൃത്തിന്‍റെ പേര് വെളിപ്പെടുത്തണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

ഷാർജ എയർപോർട്ടിൽ

ഷാർജ എയർപോർട്ടിൽ

ഈ പോസ്റ്റിൽ കാണിച്ചിരിക്കുന്ന ഫോട്ടോയിലെ ടാഗ് എയർ അറേബ്യയുടെതാണ്. അതായത് ഷാർജ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്ത ലഗേജ്. ഇന്ത്യയുയി എന്ത് ബന്ധമാണ് എയർ അറേബ്യക്ക് ഉള്ളത്...? ഈ ലഗേജിന്റെ ഉടമയുടെ പേര് മുസ്ലിം എന്നായിരിക്കും. അല്ലാതെ പോസ്റ്റിൽ പറയുന്ന പോലെ മുസ്ലിം മത വിശ്വാസി ആയതു കൊണ്ടല്ല ടാഗിൽ മുസ്ലിം എന്ന് പ്രിന്റ് ചെയ്തിട്ടുള്ളതെന്നാണ് മുഹമ്മദ് ഷരീഫ് കമന്‍റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ജാബിര്‍ കൈരളി

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം

മരട് ഫ്ലാറ്റ് പൊളിക്കൽ: ഫ്ലാറ്റുകള്‍ നിലം പൊത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

English summary
fb post claim airport securty official put muslim tag on luggage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X