Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പ്രതിയാക്കാൻ പോലീസിന്റെ പീഡനം! തിരക്കഥ പൊളിയും.. പുറത്ത് വന്നപ്പോൾ പേടിച്ച് പിന്തുണ?

കൊച്ചി: ജയിലിലേക്ക് പോയതിലും ശക്തനായാണ് ദിലീപ് തിരികെ വന്നിരിക്കുന്നത്. ആലുവ സബ് ജയിലിന് മുന്നില്‍ നടന്ന ആഘോഷം അതിനൊരു തെളിവാണ്. മാത്രമല്ല പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തീയറ്റര്‍ ഉടമകളുടെ സംഘടനാ തലപ്പത്തേക്ക് ദിലീപിന്റെ സ്ഥാനാരോഹണവും നടന്നിരിക്കുന്നു. സിനിമാ ലോകത്തെ വമ്പന്മാരെല്ലാം പീഡനക്കേസിലെ കുറ്റാരോപിതനായ ദിലീപിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ച. ദിലീപിന് വേണ്ടിയുള്ള വാദങ്ങള്‍ ഉന്നയിച്ച് പ്രമുഖര്‍ ഓരോരുത്തരായി രംഗത്ത് വന്നു തുടങ്ങി.

ആദ്യ വെടി പൊട്ടിച്ച് ഗണേഷ്

ആദ്യ വെടി പൊട്ടിച്ച് ഗണേഷ്

ദിലീപ് വിഷയത്തില്‍ സിനിമാ രംഗത്തുള്ള ഭിന്നത പരസ്യമാക്കി ആദ്യം രംഗത്ത് വന്നത് ഗണേഷ് കുമാര്‍ ആണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി മമ്മൂട്ടി ദിലീപിനെ പുറത്താക്കിയെന്ന് ഗണേഷ് വെളിപ്പെടുത്തിയത് ടൈംസ് ഓഫ് ഇന്ത്യയോടാണ്. ഇതോടെ ചേരിപ്പോര് പരസ്യമായി.

പോലീസിനെതിരെ ഫെഫ്ക

പോലീസിനെതിരെ ഫെഫ്ക

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ദിലീപിന് തിരികെ വന്നത് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ആണ്. ഇപ്പോള്‍ ഫെഫ്കയും ദിലീപിന് വേണ്ടി ശബ്ദമുയര്‍ത്തി രംഗത്ത് വന്നിരിക്കുന്നു. ഫെഫ്ക പഴി ചാരുന്നത് പോലീസിനെയാണ്.

അന്വേഷണത്തിൽ സംശയം

അന്വേഷണത്തിൽ സംശയം

സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് പോലീസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയമുന്നയിച്ചിരിക്കുകയാണ് ബി ഉണ്ണിക്കൃഷ്ണന്‍.

പ്രതികരണവുമായി ഉണ്ണിക്കൃഷ്ണൻ

പ്രതികരണവുമായി ഉണ്ണിക്കൃഷ്ണൻ

ന്യൂസ് 18 ചാനലിലെ പ്രൈം ഡിബേറ്റിലാണ് പോലീസിനെതിരെ ഉണ്ണിക്കൃഷ്ണന്‍ പ്രതികരിച്ചത്. പോലീസ് ഒരുപക്ഷേ അതീവ ജാഗ്രതയോടെയും കൃത്യപാലനത്തില്‍ യാതൊരു വിധ കോംപ്രമൈസും ഇല്ലാതെ അന്വേഷണം നടത്തിയ വിഷയമായിരിക്കാം ഇത്.

അന്വേഷണം കുറ്റമറ്റതല്ല

അന്വേഷണം കുറ്റമറ്റതല്ല

പക്ഷേ പോലീസിന്റെ നിഗമനങ്ങളും അന്വേഷണ വഴികളും അത്രത്തോളം കുറ്റമറ്റതാണ് എന്ന് താന്‍ കരുതുന്നില്ല എന്നാണ് ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കിയത്. തങ്ങളുടെ സംഘടനയിലെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുകയുണ്ടായി.

ചോദ്യം ചെയ്യൽ പീഡനം

ചോദ്യം ചെയ്യൽ പീഡനം

ആ ചോദ്യം ചെയ്യല്‍ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ ആയിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ ആരോപിക്കുന്നു. പലരേയും പോലീസ് വാക്ക് കൊണ്ട് പീഡിപ്പിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അവര്‍ തങ്ങളുടെ അടുത്ത് വന്ന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.

കാര്യങ്ങൾ അവിശ്വസനീയം

കാര്യങ്ങൾ അവിശ്വസനീയം

അവിശ്വസനീയമാം വണ്ണമുള്ള കാര്യങ്ങളാണ് അവിടെ നടക്കുന്നത്. വളരെ അധികം കാലഹരണപ്പെട്ടതും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടിമുടി വിമര്‍ശിച്ചിട്ടുള്ളതുമായ മെത്തേഡ് ആണ് പോലീസ് ഈ കേസന്വേഷണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്നും ബി ഉണ്ണിക്കൃഷ്ണന്‍ ആരോപിച്ചു.

ടവർ ലൊക്കെഷന്റെ ആധികാരികത

ടവർ ലൊക്കെഷന്റെ ആധികാരികത

ടവര്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകളുടെ ആധികാരികത ഇന്ത്യയില്‍ മാത്രമല്ല വിദേശത്ത് പോലും തര്‍ക്ക വിഷയമായിട്ടുള്ളതാണ്. ഇതാദ്യമായാണ് സിനിമാ രംഗത്തെ ഒരു സംഘടന പ്രത്യക്ഷത്തില്‍ പോലീസ് അന്വേഷണത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

പ്രതികരിക്കാത്തത് പേടി കൊണ്ട്

പ്രതികരിക്കാത്തത് പേടി കൊണ്ട്

മാത്രമല്ല ഇത്രയും നാള്‍ പ്രതികരിക്കാതെ ഇരുന്നവര്‍ ദിലീപ് പുറത്ത് വന്ന ഉടനെ പ്രതികരണവുമായി രംഗത്ത് വന്നതും ശ്രദ്ധേയമാണ്. ഇത്രയം നാള്‍ പ്രതികരിക്കാതെ ഇരുന്നത് തങ്ങള്‍ നടിക്കെതിരെയാണ് എന്ന തോന്നല്‍ ഉളമാക്കുമോ എന്ന ഭയത്താല്‍ ആയിരുന്നെന്നാണ് ബി ഉണ്ണിക്കൃഷ്ണന്റെ വിശദീകരണം.

തിരക്കഥ അത്ര ഭദ്രമല്ല

തിരക്കഥ അത്ര ഭദ്രമല്ല

ഇപ്പോള്‍ പുറത്ത് വരുന്ന തെളിവുകള്‍ വിശ്വാസത്തിലെടുക്കാന്‍ പറ്റുന്നതല്ല. ഈ തരത്തിലാണ് പോലീസ് അന്വേഷിക്കുന്നത് എങ്കില്‍ ഈ ക്രിമിനല്‍ കേസില്‍ പോലീസ് ഉണ്ടാക്കിയിരിക്കുന്ന തിരക്കഥ അത്ര ഭദ്രമല്ലെന്നാണ് തന്റെ വിശ്വാസമെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

വീഡിയോ

പോലീസിന് എതിരെ ബി ഉണ്ണിക്കൃഷ്ണൻ ന്യൂസ് 18നിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+