ഫെനി ബാലകൃഷ്ണൻ എല്ലാം പറഞ്ഞു!! കാണാനെത്തിയവരെ ഫെനി തിരിച്ചറിഞ്ഞു !! അപ്പൊ മാഡം....?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ മൊഴി നൽകാനെത്തി. അന്വേഷണ സംഘത്തിനു മുന്നിലാണ് ഫെനി മൊഴി നൽകാനെത്തിയത്. പോലീസ് കാണിച്ച ചിത്രത്തിൽ നിന്ന് തന്നെ വന്നു കണ്ട പൾസർ സുനിയുടെ സുഹൃത്തുക്കളിൽ ഒരാളെ തിരിച്ചറിഞ്ഞതായും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. സുനിയുടെ സുഹൃത്തുക്കൾ പറഞ്ഞ മാഡത്തെ കുറിച്ച് അന്വേഷണ സംഘം ചോദിച്ചതായും ഫെനി പറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ഫെനി.

നടി ആക്രമിക്കപ്പെട്ടതിനു ശേഷം സുനിക്ക് കോടതിയിൽ കീഴടങ്ങുന്നതിന് നിയമ സഹായം തേടി സുനിയുടെ രണ്ട് സുഹൃത്തുക്കൾ തന്നെ വന്നു കണ്ടിരുന്നുവെന്നും ഇവർ ഒരു മാഡത്തെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നുവെന്നും ഫെനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫെനിയോട് മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ടത്.

feni balakrishnan

ധനേഷ്, മനോജ് എന്നിവരാണ് തന്നെ വന്നു കണ്ടതെന്ന് ഫെനി പറഞ്ഞു. എന്നാൽ ഇവർ പറഞ്ഞ മാഡം ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഫെനി പറയുന്നു. ജാമ്യമെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരെത്തിയതെന്നും എന്നാൽ ജാമ്യം കിട്ടാൻ ഇടയില്ലെന്ന് താൻ‌ പറഞ്ഞുവെന്നും ഫെനി പറയുന്നു.

ചെങ്ങന്നൂരില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഫെനി പറഞ്ഞു. കേസിന്റെ വിവരങ്ങള്‍ സംസാരിക്കുന്നതിനിടെ തന്റെ ഫീസ് അടക്കമുള്ള കാര്യങ്ങള്‍ അവരോട് പറഞ്ഞുവെന്നും ഫീസടക്കമുള്ള കാര്യങ്ങള്‍ മാഡത്തോട് ചോദിച്ച ശേഷം പറയാം എന്നവർ പറഞ്ഞെന്നും ഫെനി.

എന്നാല്‍ പിന്നീട് അവര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഫെനി പറയുന്നു. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേര് ഉയർന്നു കേട്ടുവെന്നും തുടർന്നാണ് അദ്ദേഹത്തെ വിളിച്ച് സൂക്ഷിക്കാൻ നിർദേശിച്ചതെന്നും ഫെനി വ്യക്തമാക്കി.

English summary
feni balakrishnan present for questioning in actress attack case.
Please Wait while comments are loading...