Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസിലെ മാഡം...മഞ്ജു, റിമ!!! സമ്മര്‍ദ്ദമുണ്ടെന്ന് ഫെനി!! ആവശ്യപ്പെട്ടത്...

തനിക്കു മേല്‍ ചിലരുടെ സമ്മര്‍ദ്ദമുണ്ടെന്ന് ഫെനി ബാലകൃഷ്ണന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദുരൂഹതകള്‍ ഓരോ ദിവസവും മാറി മറിയുകയാണ്. നടന്‍ ദിലീപാണ് ഇത്രയും നാള്‍ ക്രൂശിക്കപ്പെട്ടതെങ്കില്‍ ഇപ്പോള്‍ അത് മാഡം എന്ന് അറിയപ്പെടുന്ന ഒരു നടിക്കു നേരെയാണ് ഇപ്പോള്‍ സംശയത്തിന്റെ മുനകള്‍ ഉയരുന്നത്. ഈ മാഡം ആരാണെന്നതാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്. മാഡം ആരാണെന്ന് പോലീസ് ചോദിക്കുകയാണെങ്കില്‍ മഞ്ജു വാര്യരുടേയോ റിമ കല്ലിങ്കലിന്റേയോ പേര് പറയാന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് സരിത എസ് നായരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. ആലുവ പോലീസ് ക്ലബ്ബിലെത്തി കഴിഞ്ഞ ദിവസം ഫെനി മൊഴി നല്‍കിയിരുന്നു. അപ്പോഴാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

സമ്മര്‍ദ്ദമുണ്ട്

സമ്മര്‍ദ്ദമുണ്ട്

കേസിലെ ഗൂഡാലോചനയ്ക്കു പിന്നിലെ ആളെന്നു സംശയിക്കപ്പെടുന്ന ആ മാഡത്തിന്റെ പേര് പോലീസ് ചോദിക്കുകയാണെങ്കില്‍ മഞ്ജുവിന്റെയോ റിമയുടേയോ പേര് പറയണമെന്ന് തനിക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഫെനി മൊഴി നല്‍കി. തനിക്ക് പരിചയമുള്ളവരും പരിചയമില്ലാത്ത ചിലരും നേരിട്ടുവന്നു കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഫെനി പറയുന്നു.

നേരത്തേ വെളിപ്പെടുത്തിയിരുന്നു

നേരത്തേ വെളിപ്പെടുത്തിയിരുന്നു

കേസിലെ മുഖ്യ പ്രതിയായി ഇപ്പോള്‍ ജയിലുള്ള സുനിലിന് കീഴടങ്ങാന്‍ സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ടു സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നായി ഫെനി നേരത്തേ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

മാഡത്തിന്റെ അഭിപ്രായം തേടി

മാഡത്തിന്റെ അഭിപ്രായം തേടി

മാവേലിക്കര കോടതയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് താന്‍ അവരെ അറിയിച്ചതായി ഫെനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മാഡത്തോട് ചോദിച്ച ശേഷം അറിയിക്കാമെന്നായിരുന്നു അവരുടെ മറുപടിയെന്നും ഇക്കാര്യങ്ങള്‍ ദിലീപിനെ വിളിച്ച് അറിയിച്ചിരുന്നതായും ഫെനി പറഞ്ഞിരുന്നു.

ദിലീപും അറിയിച്ചു

ദിലീപും അറിയിച്ചു

ഫെനി തന്നെ വിളിച്ച കാര്യം ചോദ്യം ചെയ്യലില്‍ ദിലീപും പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫെനിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്.

പോലീസിനെ അറിയിച്ചു

പോലീസിനെ അറിയിച്ചു

മാഡത്തിന്റെ പേര് ചോദിച്ചാല്‍ മഞ്ജുവിന്റേയോ റിമയുടേയോ പേര് പറയണമെന്ന് തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയവരെക്കുറിച്ച് താന്‍ അന്വേഷണം സംഘത്തോട് പറഞ്ഞതായി ഫെനി വ്യക്തമാക്കി.

സിനിമാരംഗത്തുള്ളവര്‍ ?

സിനിമാരംഗത്തുള്ളവര്‍ ?

സിനിമാ രംഗത്തുള്ളവരാണോ തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫെനി തയ്യാറായില്ല. ഫെനി പരാമര്‍ശിച്ച മാഡത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

തന്നെ സമീപിച്ചത്

തന്നെ സമീപിച്ചത്

ചെങ്ങന്നൂരില്‍ വച്ചാണ് സുനിലിന്റെ സുഹൃത്തുക്കളായ മനോജും മഹേഷും തന്നെ വന്നു കണ്ടെതെന്നാണ് ഫെനി പോലീസിനോട് വെളിപ്പെടുത്തിയത്. സംശയമുണ്ടെങ്കില്‍ ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും ഫെനി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+