ഭയക്കണം പനിയെ! സംസ്ഥാനത്ത് പനി മരണങ്ങൾ തുടരുന്നു,കഴിഞ്ഞ ദിവസം 14 മരണം,ചികിത്സയ്ക്കെത്തിയത് 22896 പേർ

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുമ്പോഴും സംസ്ഥാനത്ത് പനി മരണങ്ങൾക്ക് ശമനമില്ല. കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് 14 പേരാണ് മരണപ്പെട്ടത്.

കൊച്ചി മെട്രോയെ നെഞ്ചിലേറ്റി കേരളം!ആദ്യ ദിനത്തിലെ വരുമാനം കേട്ടാൽ ഞെട്ടും!അരലക്ഷത്തിലേറെ യാത്രക്കാർ

ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം ജില്ലക്കാരായ രണ്ടു പേരും, പാലക്കാട് ജില്ലക്കാരായ നാലുപേരുമാണ് മരണപ്പെട്ടത്. എച്ച് 1 എൻ 1 ബാധിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രണ്ടു പേർ വീതവും മരിച്ചു. പകർച്ചപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരാളും, എലിപ്പനി ബാധിച്ച് തൃശുരിലും, കോഴിക്കോടും ഓരോ പേർ വീതവും മരിച്ചു.

fever

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 183 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച പനി ബാധിച്ച് 22896 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.

അതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാരെയും സന്നദ്ധ സംഘടന പ്രവർത്തകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ കോഴിക്കോട് പറഞ്ഞു.

English summary
fever death toll is 11 on monday.
Please Wait while comments are loading...