സമരം ഫലംകണ്ടു; കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്കായി 146കോടി നല്‍കും, പ്രത്യേക സാമ്പത്തിക സഹായം വേറെയും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ക്കാരുടെ പ്രതിഷേധവും സമരവും ഫലം കണ്ടു. പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമായി 146 കോടി രൂപ നല്കാന് ധന വകുപ്പിന്റെ തീരുമാനം. സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്താണ് സര്‍ക്കര്‍ ഈ തുക നല്‍കുക. ഇത് കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ നല്‍കാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.
നാക്കിന് എല്ലില്ലാത്ത ഒരു വർഗ്ഗീയവാദിയുടെ പുലമ്പല്‍: കെ സുധാകരനെതിരെ എച്ച് സലാം എംഎല്‍എ
അതേസമയം കെഎസ്ആര്‍ടിസി ശമ്പള വിതരണം തിങ്കളാഴ്ച ആരംഭിക്കും. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ട്രിപ്പ് ബഹിഷ്കരിച്ചത് കാരണം വെള്ളിയാഴ്ച മുതല്ഡ മൂന്ന് ദിവസം പ്രതിദിന വരുമാനത്തില്‍ മൂന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎംഡി അറിയിച്ചത്.

ക്രിസ്മസ് അവധി ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നതിനാല്‍ ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ച് സര്‍വ്വീസ് മുടക്കരുതെന്നും സിഎംഡി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നു.
രാജ്യത്ത് 60 ശതമാനം ആളുകൾ സമ്പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചു; കണക്കുകളുമായി ആരോഗ്യമന്ത്രാലയം

കെഎസ്ആര്‍ടിസി ജീവനക്കാരുടെ 2011ലെ ശമ്പള പരിശ്കരണ കരാറിന്റെ കാലാവധി 2016 ല്‍ അവസാനിച്ചതായിരുന്നു. നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്കും , പല തലത്തിലുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് ,സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയെലിന് തുല്യമായി ശമ്പള പരികഷ്കരണത്തിന് സര്‍ക്കാരുമായി ധാരണയായിരിക്കുന്നത്.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപയായിരിക്കും. ഡീഎ 137 ശതമാനം.എച്ച് ആര്‍എ 4 ശതമാനം, കുറഞ്ഞത് 1200 രൂപ കൂടിയത് 5000, പ്രസാവവധി 180 ദിവസം എന്നത് ഒന്നരവര്‍ഷമാക്കി. 6 മാസത്തിന് ശേശം പ്രതിമാസം 5000 രൂപ നല്‍കും. 500 കി.മി.വരെയുള്ള ദീര്‍ഘദൂര ബസ്സുകള്‍ക്കായി ഡ്രൈവര്‍ കം കണ്ടകടര്‍ കേഡര്‍ നടപ്പാക്കും.അതിനുമുകളിലുള്ള സര്‍വ്വീസുകള്‍ക്ക് ക്രൂ ചേഞ്ചും ഉറപ്പാക്കും.
കാലാവസ്ഥ പണി തന്നു; പച്ചക്കറിയ്ക്ക് റെക്കോഡ്; പിന്നാലെ അരിയും; ജനങ്ങൾ പടുകുഴിയിലേക്കോ?

കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പരിഷ്കരണത്തിന് ധാരണയായിരിക്കുന്നത്. ഡിസംബര്‍ 31 ന് മുമ്പ് കരാര്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. ശമ്പള പരിഷ്കരണത്തിന് 2021 ജൂണ്‍ മുതല്‍ പ്രാബല്യമുണ്ടാകും. 2022 ജനുവരിമാസത്തെ ശമ്പളത്തോടൊപ്പം പുതുക്കിയ ശമ്പളം നല്‍കുകയും ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടുന്ന മുറക്ക് കുടിശ്ശിക വിതരണം ചെയ്യുമെന്നും ഗതാഗതമന്ത്രി അറിയച്ചു. പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിലായിരുന്നു. ഡിസംബര്‍ 19 മുതലാണ് സമരം തുടങ്ങിയത്. നവംബര്‍ മാസത്തെ പെന്ഷന് വിതരണം ചെയ്യാത്ത സാഹചര്യത്തിലായിരുന്നു പെന്ഷെനേഴ്സ് ഓര്‍ഗനൈശേഷന്‍ സമരം ആരംഭിച്ചത്.