കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവിലെ സ്ഥിതിയില്‍ കടം അസാമാന്യമായി വര്‍ധിച്ചു എന്ന് പറയാന്‍ സാധിക്കില്ല: ധനമന്ത്രി

വരവും ചെലവും തമ്മിലുള്ള അന്തരം വർധിക്കുന്നത് ഇന്ത്യയിലും ലോകത്താകെയുമുണ്ടെന്ന് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിലെ തിയില്‍ കടം അസാമാന്യമായി വര്‍ധിച്ചു എന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാനവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു എന്നത് സത്യമാണെന്നും ധനമന്ത്രി പറഞ്ഞു. അത് കേരളത്തില്‍ മാത്രമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Debt

വരവും ചെലവും തമ്മിലുള്ള അന്തരം വർധിക്കുന്നത് ഇന്ത്യയിലും ലോകത്താകെയുമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് റവന്യൂ കമ്മിയുടെ ഭാഗത്തേക്ക് പ്രത്യേക ശ്രദ്ധയുണ്ടായില്ലെങ്കില്‍ സംസ്ഥാനങ്ങളെ ബാധിക്കുമെന്ന് പറയുന്നത്. വരുമാനം കുറയുന്നതിന്റെ അപകടം സാമ്പത്തിക രംഗത്തിന് പൊതുവിലുണ്ട്. അതിനെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അവരുടെ സഹായവും നമ്മുടെ സജീവമയ ഇടപെടലും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"കേരളത്തിന്റെ പൊതുകടം മൂന്ന് ലക്ഷം കോടിക്ക് മുകളിലാണ്. മൂന്നര ലക്ഷത്തിലേക്ക് എത്തുന്നു എന്നത് സത്യമാണ്. അത് പക്ഷേ ഓരോ വര്‍ഷത്തേയും കടമെടുപ്പന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കണക്കുകള്‍ നോക്കിയാല്‍ ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും കടം ഇരട്ടിയാകുന്നുണ്ട്. അത് കേരളത്തില്‍ മാത്രമല്ല, മൊത്തത്തിലുള്ള ഒരു പ്രക്രിയയാണ്. അതിന് പല കാരണങ്ങളുണ്ട്. അത് പക്ഷേ, അപകടകരമായ സ്ഥിതിയിലേക്ക് വന്നുവെന്ന് പറയാന്‍ സാധിക്കില്ല."

Recommended Video

cmsvideo
PT Thomas statement against Pinarayi Vijayan | Oneindia Malayalam

നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ, കടം വർധിക്കുന്നതിന്റെ അപകടത്തെ യാന്ത്രികമായി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിവിധ മേഖലയില്‍ കട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്നും മന്ത്രി. കടമെടുപ്പ് നിർത്തിയാൽ ജനങ്ങൾക്ക് നൽകുന്ന പലതും ഇല്ലാതാകും മരുന്ന്, ജോലിയില്ലാത്തവര്‍ക്കുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം പോലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Finance Minister KN Balagopal opens up about kerala's increasing public debt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X