കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിനുള്ള വായ്പ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 3000 കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടികുറച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു.
സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ അനുമതി ലഭിക്കേണ്ട വായ്പ രണ്ടാഴ്ചയോളം വച്ച് താമസിപ്പിച്ചു. ഇന്നലെ ലഭിച്ച അറിയിപ്പ് പ്രകാരം 1920 കോടി വായ്പ്പ എടുക്കാനാണ് അനുമതി.10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തിലാണിത്. 3000 കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടികുറച്ചതെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരമായ 1600 കോടി ഇതുവരെ സംസ്ഥാനത്തിന് കിട്ടിയിട്ടില്ല, സംസ്ഥാന സര്‍ക്കാരിനുള്ള ഗ്രാന്‍റുകളും വെട്ടിക്കുറച്ചിരിക്കുകയാണ്.തൊഴിലുറപ്പില്‍ 1215 കോടിയും നെല്ല് സംഭരണത്തില്‍ 1035 കോടിയും ലഭിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നത്. ട്രഷറി നിയന്ത്രണം കൂട്ടേണ്ടി വരും. സാമ്പത്തിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് സംസ്ഥാനം നിര്‍ബന്ധിതമാവുകയാണെന്നും തോമസ് ഐസക് പറഞ്ഞു.












Click it and Unblock the Notifications