വെട്ടുകത്തി, കുറുവടി, ദണ്ഡ്... മഹാരാജാസിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങൾ തന്നെ!! എഫ്ഐആർ പുറത്ത്
സ്റ്റീല്‍ പൈപ്പ്, വെട്ടുകത്തി, കുറുവടി, മുളവടി എന്നിവയാണ് കണ്ടെടുത്തത്.
കൊച്ചി: എറണാകുളം മഹാരാജാസില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് എഫ്‌ഐആര്‍. വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.

നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, ഹോസ്റ്റലില്‍ നിന്ന് കണ്ടെടുത്തത് നിര്‍മ്മാണ സാമഗ്രികള്‍ ആണെന്നാണ് പറഞ്ഞത്. ഈ വിശദീകരണം തെറ്റാണെന്നാണ് എഫ്‌ഐആര്‍ പുറത്തായതോടെ തെളിഞ്ഞിരിയ്ക്കുന്നത്.

ഫ്‌ളെക്‌സില്‍ പൊതിഞ്ഞ ഇരുമ്പ് പൈപ്പുകള്‍, സ്റ്റീല്‍ പൈപ്പ്, വെട്ടുകത്തി, കുറുവടി, മുളവടി എന്നിവയാണ് കണ്ടെടുത്തത് എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. മുറിയിലെ ജനല്‍ തുറന്ന് കിടക്കുകയായിരുന്നു. അവധിക്കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആരാണ് ആയുധങ്ങള്‍ കൊണ്ടുവച്ചത് എന്ന് അന്വേഷിച്ച് വരികയാണ്.
എസ്എഫ്‌ഐ ഭരിയ്ക്കുന്ന ക്യാമ്പസ് ആണ് മഹാരാജാസ്. ക്യാമ്പസില്‍ ആയുധങ്ങള്‍ സ്വരുക്കൂട്ടി വെച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.












Click it and Unblock the Notifications