നടി സിന്ധുമേനോനെതിരെ കേസ്; വായ്പയെടുത്ത് മുങ്ങി, തട്ടിപ്പ് നടത്തിയ സഹോദരന്‍ അറസ്റ്റില്‍

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: പ്രമുഖ നടി സിന്ധു മേനോനെതിരെ പോലീസ് കേസെടുത്തു. ബാങ്കില്‍ നിന്ന് വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സിന്ധു മേനോന്‍ മാത്രമല്ല, സഹോദരനെതിരെയും അയാളുടെ കാമുകിക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. സഹോദരനും കാമുകിയും അറസ്റ്റിലായിട്ടുണ്ട്.

Sindhu

ബംഗളൂരുവിലെ ആര്‍എംസി യാര്‍ഡ് പോലീസ് സ്‌റ്റേഷനിലാണ് സിന്ധു മേനോനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടച്ചില്ല എന്നാണ് ആക്ഷേപം. നാല് ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തത്.

അഞ്ചു പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സിന്ധു മേനോനെ കൂടാതെ സഹോദരന്‍ മനോജ്, ഇയാളുടെ കാമുകി നാഗേശ്വരി, ഇന്ദിരാ മേനോന്‍, സുധ രാജശേഖരന്‍ എന്നിവരാണ് പ്രതികള്‍.

സഹോദരന്‍ മനോജും നാഗേശ്വരിയും അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികള്‍ ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, കുടുംബ വീടുകള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്.

എന്തിനാണ് ഇത്രയും തുക വായ്പയെടുത്തത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കും. സിന്ധു മേനോന് വായ്പയെടുത്തതിലുള്ള പങ്ക് വ്യക്തമല്ല. ഇവരുമായി ബന്ധപ്പെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉത്തമന്‍, രാജമാണിക്യം, വാസ്തവം, തൊമ്മനും മക്കളും തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ച നടിയാണ് സിന്ധു മേനോന്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
FIR filed Against Actress Sindhu Menon ai Bengaluru

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്