കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം കനത്തു; ചെന്നിത്തലയേയും എംഎൽഎമാരേയും സെക്രട്ടറിയേറ്റിലേക്ക് കടത്തി വിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം; സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മറ്റ് കോൺഗ്രസ് എംഎൽഎമാരേയും കടത്തി വിട്ടു. ഇവിടേക്ക് നേതാക്കളെ കടത്തി വിടാൻ പോലീസ് തയ്യാറാകാതിരുന്നതോടെ നേതാക്കൾ കുത്തിരിയിപ്പ് സമരം നടത്തുകയായിരുന്നു. തുടർന്നാണ് നേതാക്കളെ കടത്തി വിട്ടിരിക്കുന്നത്.

സംഭവത്തിന് തൊട്ട് പിന്നാലെ വിഎസ് ശിവകുമാർ എംഎൽഎ കന്റോൺമെന്റ് ഗേറ്റിൽ എത്തിയെങ്കിലും പോലീസ് ആദ്യം കടത്തിവിടാൻ തയ്യാറായില്ല. തുടർന്നാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വിടി ബൽറാം ഉൾപ്പെടെയുള്ള എംഎൽഎമാർ കുത്തിയിരിപ്പ് സമരം നടത്തിയത്. പിന്നാലെ നേതാക്കളെ കടത്തിവിടാൻ പോലീസ് തയ്യാറാവുകയായിരുന്നു.

cats-15983622

അതേസമയം തീപിടുത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നത്. എല്ലാ അഴിമതികളേയും തമസ്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നേരത്തേ ഇടിവെട്ടി ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലും ക്യാമറകൾ നശിച്ചെന്ന് പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തെളിവുകൾ നശിപ്പിക്കാനുള്ള പ്രക്രിയയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തീപിടുത്തം വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെടി ജലീലേക്കും വരുമെന്നായപ്പോള്‍ സര്‍ക്കാര്‍ തന്നെ ഫയലുകള്‍ക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

എല്ലാ തെളിവുകളും നശിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പലതും ചെയ്തുകൊണ്ടിരിക്കുന്നത്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ ഹഖിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി അന്വേഷണം നടത്തണം. കേരളത്തില്‍ ഇപ്പോള്‍ ഭീദിതമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വൈകീട്ടോടെയാണ് സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിന് സമീപത്തുള്ള പ്രോട്ടോക്കോൾ വിഭാഗത്തിൽ തീ പിടിത്തം ഉണ്ടായത്. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. കമ്പ്യൂട്ടറിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം. ഏതൊക്കെ ഫയലുകളാണ് കത്തി നശിച്ചതെന്ന് വ്യക്തമല്ല.

അതേസമയം സംഭവത്തിൽ നിഷ്പക്ഷായ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് നേത്ത മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് സെക്രട്ടറി തന്നെ സ്ഥലത്തെത്തി മാധ്യമങ്ങളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചിരുന്നു.

English summary
fire at secretariate protocol office; Ramesh chennithala and MLAs were allowed to enter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X