പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം വീണ്ടും തീപിടുത്തം: തീപിടുത്തമുണ്ടായത് അതീവ സുരക്ഷാ മേഖലയില്‍
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം വീണ്ടും തീപിടുത്തം. അതീവ സുരക്ഷാ മേഖലയിലാണ് വീണ്ടും തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ നാല് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. എസിവി ബ്രോഡ് ബാന്‍ഡ് ഓഫീസില്‍ നിന്നായിരുന്നു തീ പടര്‍ന്നത്. സമീപത്തെ ജയ്ഹിന്ദ് ചാനലിന്റെ ഓഫീസിലേക്കും തീ പടര്‍ന്നതായാണ് വിവരം. ജയ്ഹിന്ദ് ഓഫീസിന്റെ ഒരു വശം തീപിടിച്ച് നശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിലെ അഗ്നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അവധി ദിവസമായതിനാലും ഫയര്‍ഫോഴ്‌സ് അധികൃതരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടും വന്‍ ദുരന്തം ഒഴിവായി. അതീവ സുരക്ഷാ മേഖലയില്‍ അടിക്കടി തീപിടുത്തമുണ്ടാകുന്നത് അധികൃതരുടെ വീഴ്ചയാണെന്നാണ് ആരോപണം.












Click it and Unblock the Notifications