വഞ്ചിനാട് എക്സ്പ്രസിന് തീപിടിച്ചു,അപകടം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ...

  • By: Afeef
Subscribe to Oneindia Malayalam

കായംകുളം: എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസിന് തീപിടിച്ചു. ജൂൺ 3 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വഞ്ചിനാട് എക്സ്പ്രസിന്റെ അഞ്ചാമത്തെ ബോഗിയിലാണ് തീപടർന്നത്.

സീരിയൽ നടിയും രണ്ടു യുവാക്കളും ആറ് കിലോ കഞ്ചാവുമായി പിടിയിൽ;മലപ്പുറംസ്വദേശിനിയായ നടി കാറിൽ കറങ്ങിയത്

കൊച്ചി മെട്രോ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റി വെച്ചുു; കാരണം അൻവർ സാദത്ത് എംഎൽഎ?

ബോഗിയിൽ നിന്നും തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ട്രെയിൻ നിർത്തുകയായിരുന്നു. ബോഗിയിൽ തീപടർന്നെങ്കിലും ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് കായംകുളം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.

train

ട്രെയിനിൽ തീപിടുത്തമുണ്ടായതിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രാവിലെയായതിനാൽ ട്രെയിനിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അഞ്ചാമത്തെ ബോഗിയുണ്ടായ തീ മറ്റു ബോഗികളിലേക്ക് പടരാതെ തടഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

English summary
fire in eranakulam thiruvananthapuram vanjinadu express.
Please Wait while comments are loading...