സംസ്ഥാനത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്
കൊച്ചി: സംസ്ഥാനത്ത് ആദ്യ ഒമൈക്രോണ്‍ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. അബുദാബി വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. സംസ്ഥാനത്തെ ആദ്യ ഒമൈക്രോണ്‍ വകഭേദമാണ് കൊച്ചിയില്‍ സ്ഥിരീകരിച്ചത്. നേരത്തെ കര്‍ണാടകയിലും, മഹാരാഷ്ട്രയിലും, ഡല്‍ഹിയിലുമുള്‍പ്പെടെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ കേരളത്തില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിരുന്നില്ല. അതേസമയം കേരളത്തില്‍ ഒമൈക്രോണ്‍ വരാനുള്ള സാധ്യത പലരും മുന്‍കൂട്ടി കണ്ടിരുന്നു.
ആദ്യ പരിശോധനയില്‍ നെഗറ്റീവായിരുന്നു, തുടര്‍ന്ന് പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്തില്‍ 149 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാര്‍ക്കും വിവരം അറിയിച്ചിട്ടുണ്ട്. അവരോട് നിരീക്ഷണത്തില്‍ പോകാനും പരിശോധനക്ക് വിധേയമാകാനും നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രധാനമായും അദ്ദേഹത്തിന് അടുത്തിരുന്ന് യാത്രചെയ്തയാളുകളെയാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കിയത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇയാളുടെ ഭാര്യക്കും അമ്മക്കും പോസിറ്റീവായിട്ടുണ്ടെന്നും അറിയിച്ചു. അനാവശ്യഭീതിയുടെ ആവശ്യമില്ലെന്നും, ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. നിലവില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ ജാഗ്രതയും പാലിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ഒമൈക്രോണ്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും വിദോശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് പരിശോധനകള്‍ ശക്തമാക്കിയത്. അപകാട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വന്ന എല്ലാ യാത്രക്കാരെയും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അതില്‍ പോസിറ്റീവായിരുന്നവര്‍ക്കാണ് ജെനോം ടെസ്റ്റിന് വിധേയമാക്കിയിരു്‌നത്. ആ പരിശോധനയിലാണ് കേരളത്തില്‍ ഒമൈക്രോണ്‍ നിലവില്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നേരത്തെ നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം തുടരുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ആറാം തിയതി ഇത്തിഹാദ് വിമാനത്തില്‍ എത്തിയ യാത്രക്കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications