കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ് നിരോധന സമയത്ത് ആഴക്കടലില്‍ വിദേശ കപ്പലുകള്‍ നിരോധിക്കണം: മത്സ്യതൊഴിലാളികള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ട്രോളിംഗ് നിരോധന സമയത്ത് ആഴക്കടലില്‍ വിദേശ കപ്പലുകള്‍ നിരോധിക്കുണമെന്ന്
മത്സ്യതൊഴിലാളികള്‍. ഇക്കാര്യം ഉന്നയിച്ച് മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി യുടെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂര്‍ ബി.എസ്. എന്‍. എല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ട്രോളിംഗ് സമയത്ത് വിദേശകപ്പലുകളെ ആഴക്കടലില്‍ നിരോധിക്കണമെന്നും ഓഖി ദുരന്തത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട മുഴുവന്‍ തുക നല്‍കണമെന്നും മലപ്പുറം ജില്ലയിലെ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടവര്‍ക്ക് ഉടന്‍ വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുക. കേന്ദ്ര ഫിഷറീസ് മദ്രാലയം സ്ഥാപിക്കുക. തീരദേശ നിയമത്തിലെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവില്‍ നിന്നും കയ്യെറ്റക്കാരെയും കുടിയേറ്റക്കാരെയും ഒഴിവാക്കുക. തീരദേശ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മത്സ്യതൊഴിലാളികള്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബി. എസ്. എന്‍. എല്‍ ഓഫീസില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

aituc-1

സമരം മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ദേശീയ ട്രഷറര്‍ എ. കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റും ഉസൈന്‍ ഇസ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. സദാനന്തന്‍ മാഷ് താനൂര്‍, എം. മൊയ്തുട്ടി പുതുപൊന്നാനി, മുഹമ്മദ് ബാവ, സുബൈര്‍ പരപ്പനങ്ങാടി, ബേബി ശ്രീനിവാസന്‍, കാലിദ് താനൂര്‍, എസ്. മുസ്തഫ എന്നിവര്‍ സംസാരിച്ചു.


എ.യു.ടി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളികള്‍ നടത്തിയ തിരൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ദേശീയ ട്രഷറര്‍ എ. കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യുന്നു.

English summary
Fisherman against Foreign ships in deep sea during trolling ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X