ബാഹുബലിയാകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി ബസ്സിനടിയില്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ അവതരിപ്പിച്ച ഫ്ളാഷ്മോബ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ്മോബ് സംഘടിപ്പിച്ചത്.

ജ്യോതിക കോടതി കയറുമോ? അശ്ലീല സംഭാഷണം; നടി ജ്യോതികയ്ക്കും സംവിധായകൻ ബാലയ്ക്കും എതിരെ പോലീസ് കേസ്...

ടൗണിലെ ഒരു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്ളാഷ്മോബില്‍ ബാഹുബലി സിനിമയിലെ പാട്ടിന് താളം വച്ച് നൃത്തം ചെയ്ത് മുന്നോട് ചാടിയ വിദ്യാര്‍ത്ഥി തലനാരിഴയ്ക്കാണ് ബസ്സിനടിയില്‍ പെടാതിരുന്നത്. ട്രാക്കില്‍ നിന്ന് പുറത്തേക്ക് എടുത്ത ബസ്സ് സഡ്ഡന്‍ ബ്രേക്കിട്ടില്ലായിരുന്നെങ്കില്‍ വിദ്യാര്‍ത്ഥിയുടെ മേല്‍ ബസ് കയറി അപകടം സംഭവിക്കുമായിരുന്നു.

flashmobpayyanur

സംഭവം നടന്നയുടന്‍ ബസ്സില്‍ നിന്നും പുറത്തിറങ്ങിയ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. സംഭവം ചെറിയ രീതിയില്‍ ഉന്തും തള്ളിലേക്കും നീങ്ങിയപ്പോള്‍ മറ്റ് ബസ്സുകളിലെ ജീവനക്കാരും സ്ഥലത്തെത്തി.

ഇരട്ടച്ചങ്ക് കാണിക്കൂ.. പത്മാവതി കേരളത്തിൽ റിലീസ് ചെയ്യണം.. പിണറായി വിജയന് കത്തയച്ച് കോൺഗ്രസ്

രംഗം വഷളാകുമെന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ്മോബ് അവസാനിപ്പിച്ച് മടങ്ങിപോവുകയും ചെയ്തു. എന്നാല്‍ സംഭവം തമാശ രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ നിന്നും ചിത്രീകരിച്ച മൊബൈലില്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഈച്ച ഇരുന്നാൽ പിന്നെ ആ ഭക്ഷണം തൊട്ടുപോകരുത്... ഈച്ച എന്നാൽ വെറും ഒരു ഈച്ചയല്ല; രോഗാണുക്കളുടെ വിമാനം!

ബാഹുബലി സിനിമയിലെ പാട്ടിന് നൃത്തം ചെയ്തതുകൊണ്ട് തന്നെ ''ബാഹുബലി..അവന് ബലിയിടേണ്ടി വന്നേനെ'', "പയ്യന്നൂരിലെ ചീറ്റിപ്പോയ ഫ്ളാഷ്മോബ്'' തുടങ്ങിയ രസകരമായ പല കമന്റുകളുമായാണ് വീഡിയോ വാട്ട് സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് റോഡില്‍ നടക്കുന്ന ഫ്ളാഷ്മോബുകളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകളും സജീവമാണ്.

English summary
student playing flashmob escaped from bus accident. the incident is viral on social media. the issue occured in payyanur bustand on kannur district

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്